തിരുവനന്തപുരം: ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ പി എ സുധീഷ് കുമാറിനെ മാറ്റി . മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ കാലം മുതൽ പി.എ ആയി തുടർന്നിരുന്ന സുധീഷിനെ നിലവിലെ പ്രസിഡന്റും ആദ്യം നിലനിർത്തിയിരുന്നു. എന്നാൽ പ്രസിഡന്റുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും സുധീഷിനെതിരെ ലഭിച്ച ചില പരാതികളുമാണ് പെട്ടെന്നുള്ള ഈ മാറ്റത്തിന് പിന്നിൽ . പി.എ സ്ഥാനത്തുനിന്ന് മാറ്റിയ സുധീഷ് കുമാറിനെ കാരിക്കോട് ഗണപതി ദേവസ്വത്തിൽ കഴകമായിട്ടാണ് നിയമിച്ചിരിക്കുന്നത്.
ദേവസ്വം ബോർഡിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിനിൽക്കുന്ന സാഹചര്യത്തിലാണ് കെ. ജയകുമാർ ബോർഡ് തലപ്പത്തേക്ക് എത്തിയത്. രാഷ്ട്രീയ നിയമനങ്ങൾ ഒഴിവാക്കി പൊതുസമ്മതനായ ഒരാളെ കൊണ്ടുവരണമെന്ന സർക്കാരിന്റെയും സി.പി.എമ്മിന്റെയും തീരുമാനപ്രകാരമാണ് അദ്ദേഹം നിയമിതനായത്. ചുമതലയേറ്റപ്പോൾ പഴയ സ്റ്റാഫിനെ തന്നെ തുടരാൻ അനുവദിച്ചിരുന്നു സ്വർണ്ണക്കൊള്ള വിവാദത്തിൽ സർക്കാരും ബോർഡും പ്രതിരോധത്തിലായിരിക്കുന്ന ഈ സമയത്ത് പി.എ സ്ഥാനത്തുനിന്നുള്ള സുധീഷ് കുമാറിന്റെ മാറ്റം രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നു
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു ; ഏഴ് വയസ്സുകാരി മരിച്ചു





