ക്ലോസപ്പിലെ മരണക്കച്ചവടം; കാമറക്കണ്ണുകളിലെ കഴുകന്‍മാര്‍ക്കെതിരെ സുപ്രിയ; ഓണ്‍ലൈന്‍ ‘മര്യാദകേടി’നെതിരെ വിമര്‍ശനം ശക്തം

കൊച്ചി: മലയാളത്തിന്റെ പ്രിയനടന്‍ സലിംകുമാറിന്റെ വിയോഗവേദനയില്‍ നാട് വിതുമ്പുമ്പോള്‍, ആ മരണവീട്ടില്‍ അരങ്ങേറിയത് ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും യുട്യൂബര്‍മാരുടെയും നാണംകെട്ട വ്യൂസ് വേട്ട. സങ്കടക്കടലില്‍ ശ്വാസംമുട്ടുന്ന കുടുംബാംഗങ്ങളുടെ മുഖത്തേക്ക് ക്യാമറകളും മൈക്കുകളും തള്ളിക്കയറ്റി, ‘അവസാന വിടവാങ്ങല്‍’ ലൈവായി വില്‍ക്കാന്‍ തുനിഞ്ഞിറങ്ങിയവര്‍ക്കെതിരെ നിര്‍മ്മാതാവ് സുപ്രിയ മേനോന്‍ ഉയര്‍ത്തിയ വിമര്‍ശനം വെറുമൊരു സോഷ്യല്‍ മീഡിയ പോസ്റ്റല്ല. മറിച്ച്, എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് മുന്നേറുന്ന മലയാളത്തിലെ ഒരുവിഭാഗം ഡിജിറ്റല്‍ മാധ്യമ സംസ്‌കാരത്തിന് നേരെ പിടിച്ച കണ്ണാടിയാണ്.
‘ഇരയെ ലക്ഷ്യമാക്കി അടുത്തേക്ക് കുതിക്കുന്ന കഴുകന്മാരെപ്പോലെയാണ് ഇവരുടെ പെരുമാറ്റം, ഇത് പത്രപ്രവര്‍ത്തനമല്ല’ സുപ്രിയയുടെ ഈ വാക്കുകള്‍ ഓരോ മലയാളിയുടെയും ഉള്ളിലിരിപ്പാണ്. ഒരു മനുഷ്യന്റെ മരണവും ആ കുടുംബത്തിന്റെ സ്വകാര്യ ദുഃഖവും തങ്ങളുടെ യൂട്യൂബ് ചാനലുകളുടെ ക്ലിക്ക് ബൈറ്റും തമ്പ്‌നെയിലുമാക്കാന്‍ മടിക്കാത്ത സൈബര്‍ ലോകത്തെ ഈ ‘നാണക്കേടി’നെ എല്ലാ ആംഗിളുകളിലും പരിശോധിക്കേണ്ടതുണ്ട്.
സലിംകുമാറിന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്കിടയില്‍ കുടുംബാംഗങ്ങളെപ്പോലും ശ്വാസം വിടാന്‍ അനുവദിക്കാതെയാണ് യുട്യൂബ് ചാനലുകള്‍ വളഞ്ഞത്. ഹൃദയഭേദകമായ ദുഃഖവും വേദനയും നിറഞ്ഞ നിമിഷങ്ങളെ ലൈവ് കവറേജുകളിലൂടെ കാശാക്കി മാറ്റാനുള്ള ആര്‍ത്തിയാണ് ഇവിടെ പ്രകടമായത്.സ്വകാര്യതയുടെ നഗ്‌നമായ ലംഘനം: കരയുന്ന മുഖങ്ങളുടെ ക്ലോസപ്പ് ദൃശ്യങ്ങള്‍, നിയന്ത്രണം വിട്ടു പൊട്ടിക്കരയുന്ന ബന്ധുക്കളോട് ‘ഇപ്പോള്‍ എന്ത് തോന്നുന്നു’ എന്ന തരത്തിലുള്ള നിലവാരമില്ലാത്ത ചോദ്യങ്ങള്‍ എന്നിവ ഒരു മനുഷ്യത്വവുമില്ലാതെയാണ് ഇവര്‍ ചോദിച്ചറിയുന്നത്.
‘അവസാന നിമിഷം സലിംകുമാര്‍ പറഞ്ഞത്’, ‘കരഞ്ഞുതളര്‍ന്ന് കുടുംബം’ തുടങ്ങിയ തരംതാണ തലക്കെട്ടുകള്‍ നല്‍കി സമൂഹമാധ്യമങ്ങളില്‍ ലൈക്കുകള്‍ വാരുകയാണ് ഇവരുടെ ലക്ഷ്യം. ‘എല്ലാം തത്സമയം കാണണം’ എന്ന ജനങ്ങളുടെ ആര്‍ത്തിമാധ്യമങ്ങളുടെയും യുട്യൂബര്‍മാരുടെയും ഈ ആര്‍ത്തിക്ക് പിന്നില്‍ ദൃശ്യങ്ങള്‍ കാണാന്‍ കാത്തിരിക്കുന്ന ഒരു വിഭാഗം പ്രേക്ഷകരുടെ താല്പര്യവുമുണ്ടെന്ന് സുപ്രിയ മേനോന്‍ ചൂണ്ടിക്കാണിക്കുന്നു.
‘എല്ലാം തത്സമയം അറിയാനുള്ള ജനങ്ങളുടെയും മാധ്യമങ്ങളുടെയും ആര്‍ത്തി മൂലം എല്ലാവിധ മര്യാദകളും അച്ചടക്കവും ഇവിടെ ഉപേക്ഷിക്കപ്പെടുകയാണ്.’ – സുപ്രിയ മേനോന്‍.ഒരു മരണവീട്ടില്‍ പാലിക്കേണ്ട ഏറ്റവും കുറഞ്ഞ അച്ചടക്കം പോലും ഈ വ്യൂസ് കച്ചവടത്തിന് മുന്നില്‍ ഇല്ലാതാകുന്നു. കാണാന്‍ ആളുണ്ടെന്ന ധൈര്യത്തിലാണ് ക്യാമറയുമായി എത്തുന്നവര്‍ സകല നിയന്ത്രണങ്ങളും ലംഘിച്ച് ചിതയ്ക്ക് തൊട്ടടുത്ത് വരെ തള്ളിക്കയറുന്നത്.
യുട്യൂബര്‍മാരെ, നിങ്ങള്‍ നാണക്കേടാണ്!സിനിമാ രംഗത്തുള്ളവരോ പ്രശസ്തരോ മരിക്കുമ്പോള്‍ അവരുടെ വീടുകളില്‍ ക്യാമറയുമായി വേട്ടക്കിറങ്ങുന്ന യുട്യൂബര്‍മാര്‍ ഓര്‍ക്കേണ്ടത് ഒന്നുമാത്രം; ഡിജിറ്റല്‍ യുഗത്തിലെ മാധ്യമപ്രവര്‍ത്തനം എന്നാല്‍ മനുഷ്യത്വമില്ലായ്മയല്ല. പത്രപ്രവര്‍ത്തനത്തിന് കൃത്യമായ കോഡ് ഓഫ് എത്തിക്‌സ് ഉണ്ട്. എന്നാല്‍ മൊബൈല്‍ ഫോണും മൈക്കുമായി ഇറങ്ങുന്ന പല ഓണ്‍ലൈന്‍ ചാനലുകള്‍ക്കും ഇത്തരം യാതൊരുവിധ ധാര്‍മ്മിക ഉത്തരവാദിത്തവുമില്ല.ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ രീതിയഥാര്‍ത്ഥത്തില്‍ പാലിക്കേണ്ട മര്യാദദുഃഖിതരായവരുടെ മുഖത്തേക്ക് ക്യാമറ തള്ളിക്കയറ്റുകദുഃഖത്തില്‍ പങ്കുചേര്‍ന്ന് അകലം പാലിക്കുകവികാരങ്ങളെ വില്‍പനച്ചരക്കാക്കുകചടങ്ങുകളുടെ അന്തസ്സ് കെടുത്താതെ റിപ്പോര്‍ട്ട് ചെയ്യുകഅനാവശ്യ ചോദ്യങ്ങളിലൂടെ പ്രകോപിപ്പിക്കുക
ആള്‍ക്കാരെ സമാധാനത്തോടെ ദുഃഖിക്കാന്‍ അനുവദിക്കൂതാങ്ങാനാകാത്ത വേദനയിലൂടെ കടന്നുപോകുന്ന ഒരു കുടുംബത്തെ സമാധാനത്തോടെ ദുഃഖിക്കാന്‍ പോലും അനുവദിക്കാത്ത ഈ സൈബര്‍ കടന്നുകയറ്റത്തിന് അടിയന്തരമായി നിയന്ത്രണങ്ങള്‍ വരേണ്ടതുണ്ട്. മുന്‍പ് നടന്‍ കൊച്ചുപ്രേമന്‍, സുബീഷ് സുധി എന്നിവരുടെ വീടുകളിലും സമാനമായ രീതിയില്‍ യുട്യൂബര്‍മാര്‍ അതിക്രമം കാണിച്ചത് വലിയ ചര്‍ച്ചയായിരുന്നു.സിനിമാ സംഘടനകളും പോലീസും കൃത്യമായ പ്രോട്ടോക്കോള്‍ (ജൃീീേരീഹ) നിശ്ചയിച്ച് ഇത്തരം മരണവീടുകളിലെയും സംസ്‌കാരച്ചടങ്ങുകളിലെയും യുട്യൂബ് ക്യാമറകളുടെ അതിപ്രസരത്തിന് തടയിടണം.
വാര്‍ത്തകള്‍ നല്‍കുന്നതില്‍ തെറ്റില്ല, എന്നാല്‍ അത് മറ്റൊരാളുടെ കണ്ണീരിനെ കമ്പോളത്തില്‍ വില്‍ക്കാന്‍ വെച്ചുകൊണ്ടാകരുത്. സുപ്രിയ മേനോന്‍ ഉയര്‍ത്തിയ ഈ ശബ്ദം സോഷ്യല്‍ മീഡിയയിലെ ഓരോ ‘ലൈവ് വേട്ടക്കാര്‍ക്കും’ എതിരെയുള്ള ശക്തമായ താക്കീതാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.