എൽ.ഡി.എഫിൽ ഉറച്ച് ജോസ് കെ. മാണി! മുന്നണി മാറ്റ വാർത്തകൾ തള്ളി റോഷി അഗസ്റ്റിൻ; രാഷ്ട്രീയ ശത്രുക്കളുടെ വ്യാജ പ്രചാരണമെന്ന് കേരള കോൺഗ്രസ്; സ്റ്റിയറിംഗ് കമ്മിറ്റിയിൽ നിർണ്ണായക തീരുമാനം!

കോട്ടയം : കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ മുന്നണി മാറ്റ ചര്‍ച്ചകള്‍ തള്ളി പ്രമുഖ നേതാക്കള്‍. പാര്‍ട്ടി എല്‍.ഡി.എഫില്‍ ഉറച്ചുനില്‍ക്കുമെന്നും നിലവില്‍ ഇത്തരം മാറ്റങ്ങളെക്കുറിച്ച് യാതൊരു ആലോചനയുമില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.

പാര്‍ട്ടിയില്‍ യാതൊരുവിധ ആശയക്കുഴപ്പവുമില്ലെന്നും തങ്ങളുടെ നിലപാടുകള്‍ സുദൃഢമാണെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ അസൂയയുള്ളവരാണ് മുന്നണി മാറ്റം സംബന്ധിച്ച തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നത്. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി പ്രഖ്യാപിച്ച ഔദ്യോഗിക നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന്റെ അജണ്ടയില്‍ മുന്നണി മാറ്റം എന്നൊരു വിഷയം ഇല്ലെന്ന് എന്‍. ജയരാജ് വ്യക്തമാക്കി. എല്‍.ഡി.എഫിലെ അവിഭാജ്യ ഘടകമായി കേരള കോണ്‍ഗ്രസ് (എം) തുടരുമെന്നും പ്രചാരണം വെറും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കോണ്‍ഗ്രസ് യു.ഡി.എഫിലേക്ക് മടങ്ങാന്‍ സാധ്യതയുണ്ടെന്ന രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഈ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേര്‍ന്നത്. എന്നാല്‍ ഇടതുമുന്നണിയില്‍ തന്നെ തുടരുമെന്ന ഉറച്ച സന്ദേശമാണ് നേതാക്കള്‍ നല്‍കിയിരിക്കുന്നത്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.