മലപ്പുറത്ത്‌ ബസ് കാറിനു മുകളിൽ വീണു ; ഒരു മരണം

മലപ്പുറം : കുറ്റിപ്പുറത്ത് ദേശീയ പാതയിൽ ബസ് മറിഞ്ഞ് അപകടം.  കാറിന്റെ മുകളിലേക്ക് ലിമിറ്റഡ് സ്റ്റോപ്പ് ബസ് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചതായാണ് വിവരം. കൂടാതെ ഇരുപതോളം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അപകടത്തിൽ പെട്ട ബസും കാറും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തുള്ള ആറുവരി പാതയിലാണ് അപകടം നടന്നത്. നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് ബസ് മറിയുകയായിരുന്നു എന്നാണ് വിവരം.  പരിക്കേറ്റവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നിലവില്‍ പൊലീസും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കോഴിക്കോട് – തൃശൂര്‍ റൂട്ടില്‍ ഓടുന്ന ബസാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.