തിരുവനന്തപുരം: ജില്ലാ പോലീസ് മേധാവിമാരുടെ നിയമനത്തിൽ കൺഫേർഡ് ഐപിഎസ് ഉദ്യോഗസ്ഥർക്ക് അർഹമായ പ്രാതിന്നിനിധ്യം നൽകി യുഡിഎഫ് സർക്കാർ. ഇന്നലെ പുറത്തിറങ്ങിയ സ്ഥലംമാറ്റ ഉത്തരവ് പ്രാബല്യത്തിലാകുന്നതോടെ 8 ജില്ലകളിൽ കൺഫേർഡ് ഐപിഎസുകാരായിരിക്കും ജില്ലാ പോലീസ് മേധാവിമാർ.
ബി കെ പ്രശാന്തൻകാണി (തിരുവനന്തപുരം റൂറൽ), ഷാജി സുഗുണൻ (കൊല്ലം റൂറൽ), കെ എസ് സുദർശനൻ (എറണാകുളം റൂറൽ), കെ എം സാബു മാത്യു (കോട്ടയം) ഡോ.എ നാസിം (ഇടുക്കി),എസ് ദേവമനോഹർ (വയനാട്), എ പി ഷൗക്കത്തലി (കോഴിക്കോട് സിറ്റി), എ അബ്ദുൽ റാഷി (പാലക്കാട്) എന്നിവരാണ് കൺഫേർഡ്ഐപിഎസ് ഓഫീസർമാരായ ജില്ലാ പോലീസ് മേധാവിമാർ. ഇതിൽ കെ എസ് സുദർശനൻ, കെ എം സാബു മാത്യു എന്നിവർ കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ ഈ സ്ഥാനത്ത് ഇരിക്കുന്നവരാണ്.
കേരളത്തിൽ 20 പോലീസ് ജില്ലകളാണുള്ളത്. ഇതിൽ തിരുവനന്തപുരം സിറ്റിയിലും എറണാകുളം സിറ്റിയിലും ഡിഐജി റാങ്കിലുള്ളവരാണ് കമ്മിഷണർമാർ. ബാക്കി 18 ജില്ലകളിൽ 8 എണ്ണം കൺഫേർഡ്ഐ പിഎസുകാർക്ക് ലഭിക്കുന്നത് വലിയൊരു അംഗീകാരമാണ്.
സബ്ഇൻസ്പെക്ടർമാരായി സർവീസിൽ പ്രവേശിച്ച് സിഐ, ഡിവൈ എസ്പി, അഡിഷണൽ എസ് പി, നോൺ ഐപിഎസ് എസ് പി എന്നീ തസ്തികളിൽ ജോലിചെയ്തു ദീർഘകാല സർവീസിനു ശേഷം ഐപിഎസ് കൺഫർ ചെയ്ത് ലഭിക്കുമ്പോൾ പരിചയ സമ്പന്നത വളരെ വലുതായിരിക്കും. ഒരു ജില്ലയിലെ പ്രശ്നങ്ങൾ പെട്ടെന്ന് മനസ്സിലാക്കാനും കീഴുദ്യോഗസ്ഥർക്ക് നേരിടേണ്ടിവരുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ തിരിച്ചറിയാനും ഇവർക്ക് പെട്ടെന്ന് കഴിയും. അതുകൊണ്ടുതന്നെ നേരിട്ട് ഐപിഎസ് ലഭിച്ചുവരുന്നവരെക്കാൾ ക്രമസമാധാന പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള പ്രായോഗിക ബുദ്ധി ഇവർക്കായിരിക്കും.
അതുപോലെതന്നെയാണ് കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കാനുള്ള മികവും. നേരത്തെ ജോലിചെയ്തിരുന്ന തസ്തികകളിൽ ഒട്ടേറെ കേസുകളിൽ അന്വേഷണം നടത്തുകയോ അന്വേഷണമേൽനോട്ടം വഹിക്കുകയോ ചെയ്തവരാണ് കൺഫേർഡ് ഐപിഎസുകാർ. അതുകൊണ്ടുതന്നെ ജില്ലയിൽ ഉണ്ടാകുന്ന കേസുകൾ ഇങ്ങനെ അന്വേഷിക്കണം എന്ന് കൃത്യമായ മാർഗനിർദേശം നൽകാൻ ഇവർക്ക് സാധിക്കും.
പോലീസിൽ ഏതാണ്ട് 30 വർഷം സർവീസുള്ളവരായിരിക്കും ഈ എസ് പി മാരെല്ലാം. അതുകൊണ്ടുതന്നെ ഇവർ പല ജില്ലകളിലും ജോലി ചെയ്തിട്ടുണ്ടാകും. ജില്ലാ പോലീസ് മേധാവിയായി എത്തുന്ന ജില്ലയിലെ പല സ്റ്റേഷൻ അതിർത്തികളും ഇവർക്ക് കൃത്യമായി അറിയാവുന്നവരുമായിരിക്കും. ഇതും ക്രമസമാധാന നിയന്ത്രണത്തിന് ഏറെ സഹായകമാണ്.
2015 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് കെ പി ഷൗക്കത്തലി. പ്രശാന്തൻകാണി, ഷാജി സുഗുണൻ, സാബു മാത്യു, സുദർശനൻ എന്നിവർ 2016 ബാച്ച്കാരും ദേവമനോഹർ, അബ്ദുൽ റാഷി എന്നിവർ 2018 ബാച്ചുകാരുമാണ്. നസീം 2023 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്.


ആരും ചൂടിനെ ചാരി രക്ഷപ്പെടരുത്; സത്യം പുറത്തുവരുമോ? പെസോ പറയുന്നത് എന്ത്? വേണ്ടത് സമഗ്രാന്വേഷണം; സ്ഫോനത്തിലെ ‘വില്ലന്‍’ ആര്?
തന്ത്രിയുടെ അറസ്റ്റിന് പിന്നാലെ കടകംപളളിയെ വീണ്ടും ചോദ്യം ചെയ്യാന്‍ എസ്ഐടി, സ്വര്‍ണ്ണക്കൊളളയില്‍ പാര്‍ട്ടി സംരക്ഷണമില്ല; മുന്‍ മന്ത്രിക്കെതിരേ തെളിവുണ്ടെങ്കില്‍ എസ്ഐടിക്ക് സ്വതന്ത്രമായി നീങ്ങാം; ഹാട്രിക്കിന് തയ്യാറെടുത്ത പിണറായി സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയ ശബരിമല കേസില്‍ വിട്ടുവീഴ്ചയ്ക്കില്ല





