കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് അതിജീവിതയുടെ ഹര്‍ജി നാളെ വീണ്ടും ഹൈക്കോടതിയിൽ. ജസ്റ്റിസ് സി.എസ് ഡയസിന്റെ ബെഞ്ചാകും നാളെ കേസ് പരിഗണിക്കുന്നത്. നേരത്തെ രണ്ട് ജസ്റ്റിസുമാര്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരാണ് ഹർജി പരിഗണിക്കുന്നതിൽ നിന്നും പിന്മാറിയത്.
കേസിലെ നിർണ്ണായക തെളിവായി കണക്കാക്കുന്ന മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി തുറന്നു പരിശോധിച്ചെന്ന എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധവും നിയമപരമായി നിലനില്‍ക്കാത്തതുമാണെന്ന് ആരോപിച്ചാണ് അതിജീവിതയുടെ പുനരന്വേഷണ ഹര്‍ജി. മുന്‍ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സൈബര്‍ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ശാസ്ത്രീയമായ പുനരന്വേഷണം നടത്തണമെന്നുമാണ് അതിജീവിതയുടെ ഹർജിയിലെ പ്രധാന ആവശ്യം. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവര്‍ മുഖേനയാണ് അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.


സംസ്ഥാനത്ത് അതിതീവ്ര മഴ ; ജാഗ്രതാ നിർദ്ദേശം
“ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ…” : വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് വി.ഡി സതീശൻ





