തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മൂന്നുമാസം മാത്രം ശേഷിക്കേ മൂന്ന് മുന്നണികളും ബലാ ബലത്തിന് ഒരുക്കം തുടങ്ങി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയം യുഡിഎഫിന്റെപ്രതീക്ഷകളെ ഉച്ചസ്ഥായിയിലെത്തിച്ചു. എന്നാല്‍ സംഘടനാ സംവിധാനത്തിന്റെ ബലഹീനത പരിഹരിച്ച് എങ്ങനെയും 71 തികയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.
ഇരുമുന്നണികളെയും ഞെട്ടിച്ചു 35സീറ്റ് നേടിയാല്‍ എല്‍ഡിഎഫിലെയും യുഡിഎഫിലെയും ഘടകകക്ഷികളെ അടര്‍ത്തിയെടുത്ത് ഭരണം പിടിക്കാനാ വുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. പണവും പവറും കണ്ടു മഞ്ഞളി ക്കാത്തവരില്ല ഘടകകക്ഷികളില്‍ എന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. പോരാത്തതിന് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വാളും അവര്‍ക്ക് തുണയായുണ്ട്. ഐക്യജനാധിപത്യ മുന്നണി, ഭരണം ഉറപ്പിച്ച മട്ടാണ്. കോണ്‍ഗ്രസ് നേതാക്കളും അണികളും എത്ര തമ്മില ടിച്ചാലും കാലുവാരിയാലും ജനങ്ങള്‍ അവര്ക്കെ വോട്ട് ചെയ്യൂ എന്ന സ്ഥിതിയാണ്.
ഇടതുമുന്നണിയെ ജനം അത്രയ്ക്ക് വെറുത്തുപോയി എന്നതാണ് പ്രധാന കാരണം. യുഡിഎഫ് പ്രതീക്ഷകള്‍ക്ക് ബലം നല്‍കുന്നത് ന്യൂനപക്ഷ വോട്ടുബാങ്കുകളാണ്. മുസ്ലിം സമുദായം ഒറ്റക്കെട്ടായി യുഡിഎഫിനെ പിന്തുണച്ചു .അതിനാല്‍ മലപ്പുറം ജില്ലയില്‍ എല്‍ഡിഎഫിന് കച്ചി തൊടാനായില്ല.കോഴിക്കോട് കാസര്‍ഗോഡ് ജില്ലകളില്‍ ലീഗ് ആധിപത്യം പ്രകടമാണ്. മധ്യകേരളത്തില്‍ ക്രിസ്ത്യന്‍ സമുദായം യുഡിഎഫിനെ പിന്തുണയ്ക്കുന്നു
നായര്‍-ഈഴവ വോട്ടുകള്‍ വലച്ചെടുക്കാനുള്ള എല്‍ഡിഎഫ് ശ്രമം തിരിച്ചടിച്ചു. സാമുദായികമായി നോക്കുമ്പോള്‍ എല്‍ഡിഎഫിന്റെ നില പരിതാപകരമാണ്. ശബരിമല സ്വര്‍ണ കൊള്ളായില് കേരളത്തിലെ ജനങ്ങള്‍ എല്‍ഡിഎഫിന് വന്‍ തിരിച്ചടി നല്‍കും. ഉയര്‍ന്നുവരുന്ന പുതിയ ആരോപണങ്ങള്‍ ഇടതുമുന്നണിയുടെ അടിവേരറുക്കുന്ന അവസ്ഥയാണ്. ശബരിമലയില്‍ നിന്ന് മൂന്ന് പഞ്ചലോഹ വിഗ്രഹങ്ങള്‍ അന്താരാഷ്ട്ര പുരാവസ്തു ലോബിക്ക് കടത്തിവിറ്റെന്ന വെളിപ്പെടുത്തല്‍ സത്യമായാല്‍ ഇടതുമുന്നണി തെരഞ്ഞെടുപ്പില്‍ നാമാവശേഷമാകും. അതിന്റെ ചങ്കിടിപ്പിലാണ് ഇടതുമുന്നണി നേതാക്കള്‍ .
ഈ പ്രതിസന്ധി എങ്ങനെ പരിഹരിക്കും എന്ന് സിപിഎം നേതാക്കള്‍ക്ക് നിശ്ചയമില്ല.സിപിഐ നേതാക്കളും അങ്കലാപ്പിലാണ്. പരിഹാരമില്ലാത്ത, നിലയില്ലാത്ത കയത്തിലേക്ക് താഴ്ന്നു പോവുകയാണ് ഇടതുമുന്നണി.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഭര്‍ത്താവിന്റെ ‘വിലക്ക്’ തള്ളി വീണ പോര്‍ക്കളത്തിലേക്ക്; വൈറസുകളെ വിറപ്പിച്ച വീര്യവുമായി വീണ്ടും ആറന്മുള പിടിക്കാന്‍ മന്ത്രി; മത്സരിക്കുമെന്ന് സിപിഎമ്മിനെ അറിയിച്ച് വീണാ ജോര്‍ജ്
നേമത്തെ സ്ഥാനാര്‍ത്ഥി ഞാനാണെന്ന് പറയാന്‍ ഒരാള്‍ക്ക മാത്രമായി കഴിയുമോ എന്ന ആര് എസ് എസ് ചോദ്യം നിര്‍ണ്ണായകമായി; ഏകാധിപത്യം അംഗീകരിക്കില്ലെന്ന ശാസന; തിരുവനന്തപുരത്ത് വി.വി. രാജേഷ് യുഗം; അവസാന നിമിഷം ‘ശ്രീലേഖാ പ്ലാന്‍’ പൊളിച്ചത് പരിവാറിന്റെ ഉറച്ച നിലപാട്; നല്‍കുന്നത് രാജീവ് ചന്ദ്രശേഖര്‍ അവസാന വാക്കല്ലെന്ന സന്ദേശം





