തിരുവനന്തപുരം: പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ‘മീഷോ’എന്ന സ്ഥാപനത്തിന്റെ പേരിൽ രജിസ്റ്റേർഡ് പോസ്റ്റ് വഴി വ്യാജ സമ്മാന കത്തുകൾ അയച്ച് തട്ടിപ്പ്. തട്ടിപ്പുകാർ അയക്കുന്ന കത്തുകളിൽ ആകർഷകമായ സ്ക്രാച്ച് കാർഡുകൾ ഉൾപ്പെടുത്തിയിരിക്കും. ഇത് സ്ക്രാച്ച് ചെയ്യുമ്പോൾ വലിയൊരു തുക സമ്മാനം ലഭിച്ചതായി കാണിക്കുകയും തുക കൈപ്പറ്റാനായി കത്തിലുള്ള ഹെൽപ്ലൈൻ നമ്പറിലോ വാട്സാപ്പ് നമ്പറിലോ ബന്ധപ്പെടാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. തുടർന്നാണ് തട്ടിപ്പ് അരങ്ങേറുക.
കമ്പനി പ്രതിനിധികൾ എന്ന വ്യാജേന സംസാരിക്കുന്ന തട്ടിപ്പുകാർ എതിർകക്ഷിയുടെ വിശ്വാസം ആർജിച്ചശേഷം സമ്മാനത്തുക ലഭിക്കുന്നതിന് മുന്നോടിയായി പ്രോസസ്സിംഗ് ഫീസ്, ഡോക്യുമെന്റേഷൻ ചാർജ്, ഇൻകം ടാക്സ് തുടങ്ങിയ ഇനങ്ങളിൽ പണം ആവശ്യപ്പെടും.
വിശ്വാസ്യത വർദ്ധിപ്പിക്കാനായി വ്യാജമായ ഇൻകം ടാക്സ് രേഖകളും മറ്റ് ഔദ്യോഗിക മുദ്രകളും ഇവർ അയച്ചുനൽകും. പണം കൈമാറിക്കഴിഞ്ഞാൽ പിന്നീട് ഇവരുമായി ബന്ധപ്പെടാൻ സാധിക്കില്ല. സ്ക്രാച്ച് കാർഡ്, ഗിഫ്റ്റ് ഓഫർ എന്ന പേരിൽ പണം ആവശ്യപ്പെടുന്നവരെ ഒഴിവാക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സമ്മാനം നൽകുന്നതിന് പകരമായി ‘പ്രോസസ്സിംഗ് ഫീസ്’ അല്ലെങ്കിൽ ‘ടാക്സ്’ മുൻകൂറായി ആവശ്യപ്പെടുന്നത് തട്ടിപ്പിന്റെ ലക്ഷണമാണ്. അപരിചിതമായ നമ്പറുകളിലേക്ക് വിളിക്കുകയോ വാട്സാപ്പ് വഴി വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്യരുതെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്ലൈൻ നമ്പറിലോ ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി രജിസ്റ്റർ ചെയ്യണമെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


അജിതാ ബീഗത്തിന് തിരുവനന്തപുരം നല്‍കും; നിശാന്തിനിയ്ക്ക് പോലീസ് ആസ്ഥാനവും; എഐജിമാരായി പൂങ്കുഴലിയും മെറിന് ജോസഫും; ആലുവയെ ക്ലീനാക്കിയ ഹേമലതയും; കേരളാ പോലീസിന്റെ താക്കോല്‍ പദവികളില്‍ ‘സ്ത്രീ രത്നങ്ങള്‍’! ക്രമസമാധാനത്തിനും നീതി നിര്‍വ്വഹണത്തിനും പെണ് പുലികള്‍; ഐപിഎസ് അഴിച്ചു പണിയില്‍ സംഭവിക്കുക എന്ത്?





