വിശാഖപട്ടണം: . ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പ്രണയിനിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥൻ പോലീസിൽ കീഴടങ്ങി. ഐ.എൻ.എസ് ഡേഗയിലെ ഉദ്യോഗസ്ഥനായ ചിന്താട രവീന്ദ്ര (35) ആണ് പിടിയിലായത്. പോളിപ്പള്ളി മൗനിക (29) എന്ന യുവതിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.
രവീന്ദ്രയുടെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയ തക്കം നോക്കിയാണ് ഇയാൾ മൗനികയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഞായറാഴ്ച ഉച്ചയോടെ എത്തിയ ഇരുവരും തമ്മിൽ വൈകുന്നേരത്തോടെ തർക്കമുണ്ടാവുകയും രോഷാകുലനായ രവീന്ദ്ര മൗനികയെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം പല കഷ്ണങ്ങളാക്കി മുറിച്ചു. ചില ഭാഗങ്ങൾ ബാഗിലാക്കി ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച പ്രതി, ബാക്കി ഭാഗങ്ങൾ വീട്ടിലെ ഫ്രിഡ്ജിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രതി കുറ്റം സമ്മതിച്ചു. 2021-ൽ ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. മൗനിക തന്നിൽ നിന്ന് 3.5 ലക്ഷം രൂപ കൈക്കലാക്കിയെന്നും ബന്ധത്തെക്കുറിച്ച് ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പ്രതി പോലീസിനോട് പറഞ്ഞു. ഈ സാമ്പത്തിക തർക്കവും ബ്ലാക്ക് മെയിലിംഗുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
‘പ്രോജക്ട് സീറോ’ പ്രഖ്യാപനത്തിന് പിന്നാലെ വേട്ട; ‘ഡിവൈഎസ്പി അച്ചൻ അനിൽ’ കൈക്കൂലി കേസിൽ വിജിലൻസ് കെണിയിൽ
വിവരമറിഞ്ഞ് പോലീസ് രവീന്ദ്രയുടെ വീട്ടിലെത്തിയപ്പോൾ ഫ്രിഡ്ജിനുള്ളിലും വീടിന്റെ പല ഭാഗങ്ങളിലുമായി ചിതറിക്കിടക്കുന്ന നിലയിലായിരുന്നു ശരീരഭാഗങ്ങൾ കണ്ടെത്തിയത്. എന്നാൽ മൗനികയുടെ തല ഇതുവരെ കണ്ടെത്താനായിട്ടില്ല. തല മറ്റൊരിടത്ത് ഉപേക്ഷിച്ചതായാണ് പോലീസ് സംശയിക്കുന്നത്. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് തിരച്ചിൽ ഊർജിതമാക്കി..


തിരുവനന്തപുരത്ത് ഒരു വയസ്സുകാരിയെ കഴുത്തുഞെരിച്ചു കൊന്ന് അമ്മ, പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യലിൽ കൊലപാതകം സമ്മതിച്ച് ‘അമ്മ അശ്വതി





