പാലക്കാട് ആവേശമായി പ്രധാനമന്ത്രി; ഇനി തൃശൂരിലേക്ക് റോഡ് ഷോയ്ക്കായി മോദി എത്തും

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. ഇന്ന് വൈകുന്നേരം പാലക്കാട് കോട്ടമൈതാനത്ത് നടന്ന കൂറ്റൻ പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്തു.

ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിന്റെ കരുത്ത് വിളിച്ചോതുന്നതായിരുന്നു പരിപാടി. പാലക്കാട് ജില്ലയിലെയും സമീപത്തെയും 12 മണ്ഡലങ്ങളിൽ നിന്നുള്ള സ്ഥാനാർത്ഥികളും എൻഡിഎയുടെ ദേശീയ-സംസ്ഥാന തലത്തിലുള്ള പ്രമുഖ നേതാക്കളും പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിട്ടു.

പാലക്കാട്ടെ പരിപാടികൾക്ക് ശേഷം തൃശൂരിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി, അവിടെ നടക്കുന്ന വിപുലമായ റോഡ് ഷോയിൽ പങ്കെടുക്കും. തൃശ്ശൂരിൽ കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി അദ്ദേഹത്തെ സ്വാഗതം ചെയ്യും 

നഗരമധ്യത്തിലൂടെയുള്ള ഈ റോഡ് ഷോയിലൂടെ ബിജെപിയുടെ പ്രചാരണത്തിന് കൂടുതൽ ഊർജ്ജം പകരാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തൃശൂർ, പാലക്കാട് നഗരങ്ങളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.