വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും; തമിഴക വെട്രി കഴകം സ്ഥാനാർത്ഥി പട്ടിക പുറത്ത്

തമിഴ്നാട്: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനും നടനുമായ വിജയ് രണ്ട് മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടും. ചെന്നൈയിലെ പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് (ട്രിച്ചി ഈസ്റ്റ്) എന്നീ മണ്ഡലങ്ങളിൽ നിന്നാണ് താരം മത്സരിക്കുന്നത്.

ഞായറാഴ്ച ചെന്നൈയിൽ നടന്ന പാർട്ടി യോഗത്തിൽ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടുകൊണ്ടാണ് വിജയ് തന്റെ കന്നി തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയത്. “സി. ജോസഫ് വിജയ്” എന്ന തന്റെ ഔദ്യോഗിക നാമത്തിലായിരിക്കും അദ്ദേഹം വോട്ടർമാരെ സമീപിക്കുക.

നിലവിൽ ഡി.എം.കെ കൈവശം വെച്ചിരിക്കുന്ന മണ്ഡലങ്ങളാണ് ഇവ രണ്ടും. പെരമ്പൂരിൽ ആർ.ഡി. ശേഖറും ട്രിച്ചി ഈസ്റ്റിൽ ഇണിഗോ ഇരുദയരാജുമാണ് നിലവിലെ എം.എൽ.എമാർ. തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് ഏപ്രിൽ 23-ന് ഒറ്റഘട്ടമായി നടക്കും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.