‘ശിവന്റെ അവതാരമെന്ന്’ വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ചു; സ്വയം പ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ

മുംബൈ: ഭഗവാൻ ശിവന്റെ അവതാരമാണെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച സ്വയംപ്രഖ്യാപിത ആൾദൈവം മഹാരാഷ്ട്രയിൽ പിടിയിലായി. പാൽഘർ സ്വദേശിയായ ബാബ ഋഷികേശ് വൈദ്യയെയാണ് (40) പുണെ സ്വദേശിനിയായ 35-കാരിയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്. അതിക്രൂരമായ ചതിയിലൂടെയും ഭീഷണിയിലൂടെയുമാണ് പ്രതി യുവതിയെ ചൂഷണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
2023-ൽ ഫെയ്‌സ്ബുക്ക് വഴിയാണ് യുവതിയും പ്രതിയും പരിചയപ്പെടുന്നത്. തുടർന്ന് താൻ ശിവന്റെ അവതാരമാണെന്ന് യുവതിയെ വിശ്വസിപ്പിക്കുകയായിരുന്നു. 2023 ഡിസംബറിൽ പുണെയിലെത്തിയ പ്രതി, യുവതി തന്റെ ‘പാർവതി’യാണെന്ന് പറഞ്ഞ് പീഡിപ്പിച്ചു. പീഡനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതി, പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തി. കഴിഞ്ഞ മേയ് മാസത്തിൽ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി വീണ്ടും പീഡിപ്പിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു.
കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിലെ മറ്റൊരു പ്രമുഖ ആൾദൈവവും ജ്യോത്സ്യനുമായ ‘ക്യാപ്റ്റൻ ഖരാത്തി’നെ പീഡനക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ വാർത്ത പുറത്തുവന്നതോടെയാണ്, അതുവരെ ഭയന്നു നിന്നിരുന്ന യുവതി  ഋഷികേശ് വൈദ്യക്കെതിരെ പരാതി നൽകാൻ മുന്നോട്ടുവന്നതെന്ന് പോലീസ് വ്യക്തമാക്കി. പ്രതിക്കെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.