വിസ്മയയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ; സിനിമയിലേക്കുള്ള പുതിയ യാത്രയ്ക്ക് ആശംസകൾ; മകളുടെ പുതിയ സ്വപ്നങ്ങളിൽ അഭിമാനം; സോഷ്യൽ മീഡിയയിൽ വൈറലായി ലാലേട്ടന്റെ പോസ്റ്റ്

കൊച്ചി: മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ തന്റെ മകൾ വിസ്മയയ്ക്ക് ജന്മദിനാശംസകൾ നേർന്ന് പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാണ് . മകളുടെ പുതിയ തുടക്കങ്ങളെക്കുറിച്ചും സിനിമയിലേക്കുള്ള അവളുടെ കാൽവെപ്പിനെക്കുറിച്ചും ഹൃദയസ്പർശിയായ വാക്കുകളാലാണ് താരം ആശംസകൾ അറിയിച്ചത്.
 “പ്രിയപ്പെട്ട മായക്കുട്ടിക്ക് ജന്മദിനാശംസകൾ! ഈ വർഷം നിനക്ക് മനോഹരമായ ഒരു പുതിയ തുടക്കമാണ്… നിന്റെ പുതിയ സ്വപ്നങ്ങൾ രൂപംകൊള്ളുന്നു, സിനിമയിലേക്കുള്ള നിന്റെ യാത്ര ആരംഭിക്കുന്നു.”  മകൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും കാണിക്കുന്ന താല്പര്യത്തിലും ധൈര്യത്തിലും തനിക്ക് വലിയ അഭിമാനമുണ്ടെന്ന് മോഹൻലാൽ കുറിച്ചു. ലോകം വിസ്മയയുടെ പ്രഭ തിരിച്ചറിയുന്ന ഒരു വർഷമാകട്ടെ ഇതെന്നും അദ്ദേഹം ആശംസിച്ചു.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെയാണ് വിസ്‍മയ വെള്ളിത്തിരയിലെത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം വൻ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്. വിസ്മയയ്ക്ക് പുറമേ ആശിഷ് ജോ ആന്റണി, സായ് കുമാർ, ബോബി കുര്യൻ, ഗണേഷ് കുമാർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആരാധകർക്ക് ആവേശം പകർന്നുകൊണ്ട് ചിത്രത്തിൽ അതിഥി വേഷത്തിൽ മോഹൻലാലും എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡോ. എമിൽ ആന്റണി, ഡോ. അനീഷ ആന്റണി എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.
സിനിമയുടെ അണിയറയിൽ മലയാളത്തിലെ പ്രമുഖ സാങ്കേതിക പ്രവർത്തകരുടെ നിര തന്നെയുണ്ട്. ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും നിർവഹിക്കുന്നു. ചമൻ ചാക്കോ (എഡിറ്റിങ്), സന്തോഷ് രാമൻ (പ്രൊഡക്ഷൻ ഡിസൈൻ), ജിതേഷ് പൊയ്യ (മേക്കപ്പ്), അരുൺ മനോഹർ (കോസ്റ്റ്യൂം ഡിസൈൻ) എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണ്. സൈലക്സ് ഏബ്രഹാം ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. ബിജു തോമസ് പ്രൊഡക്ഷൻ കൺട്രോളറായും മനോഹരൻ കെ. പയ്യന്നൂർ ഫിനാൻസ് കൺട്രോളറായും പ്രവർത്തിക്കുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.