പത്തനംതിട്ട: കലാലയങ്ങളില്‍ വോട്ട് ചോദിച്ചെത്തുന്ന എതിര്‍പ്പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തടയുന്ന രീതി അവസാനിപ്പിക്കണമെന്ന് എസ്എഫ്ഐയ്ക്ക് സിപിഎം കര്‍ശന നിര്‍ദേശം നല്കി. ആറന്മുളയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബിന്‍ വര്‍ക്കി കോഴഞ്ചേരി സെന്റ് തോമസ് കോളേജില്‍ വോട്ട് ചോദിക്കാനെത്തിയപ്പോള്‍ തടയാന്‍ ശ്രമിച്ചതും തുടര്‍ന്നുണ്ടായ രാഷ്ട്രീയ തിരിച്ചടിയുമാണ് നേതൃത്വത്തെ മാറ്റി ചിന്തിപ്പിച്ചത്. കണ്ണൂരിലും സമാനമായ രീതിയില്‍ സ്ഥാനാര്‍ത്ഥികളെ തടഞ്ഞത് വലിയ വിവാദമായിരുന്നു.
ആറന്മുളയില് മന്ത്രി വീണാ ജോര്‍ജും അബിന്‍ വര്‍ക്കിയും തമ്മിലുള്ള പോരാട്ടം കൊഴുക്കുന്നതിനിടെയാണ് ക്യാമ്പസ് പോര് മുറുകുന്നത്. കഴിഞ്ഞ ദിവസം നടന്ന സംവാദത്തില്‍ വികസന മുരടിപ്പും ആരോഗ്യമേഖലയിലെ വീഴ്ചകളും അക്കമിട്ട് നിരത്തി മന്ത്രിയെ അബിന്‍ പ്രതിരോധത്തിലാക്കിയിരുന്നു. ഈ ആവേശം ഉള്‍ക്കൊണ്ട് കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെത്തിയ അബിനെ തടയാന്‍ എസ്എഫ്ഐ ശ്രമിച്ചെങ്കിലും അത് പാളി.
ഭീഷണികള്‍ വകവെക്കാതെ ക്ലാസ് മുറികളിലും സ്റ്റാഫ് റൂമിലും കയറി വോട്ട് ചോദിച്ച അബിന്റെ നടപടി സോഷ്യല്‍ മീഡിയയിലടക്കം വലിയ ചര്‍ച്ചയായി. എസ്എഫ്ഐ കോട്ടകളില്‍ പോലും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന സ്വീകാര്യത ഇടതുപക്ഷത്തെ അമ്പരപ്പിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളെ തടയുന്നത് പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് വിരുദ്ധവികാരം ഉണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ഇനിയാരെയും തടയേണ്ടെന്ന നിലപാടിലേക്ക് സിപിഎം എത്തിയത്.
അബിന്‍ വര്‍ക്കിയുടെ ചങ്കൂറ്റത്തിന് മുന്നില്‍ കുട്ടിസഖാക്കളുടെ തന്ത്രങ്ങള്‍ പരാജയപ്പെട്ടത് ആറന്മുളയിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് പുതിയ വീര്യം പകര്‍ന്നിരിക്കുകയാണ്. തോല്വിഭീതി മൂലമാണ് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതെന്ന ആക്ഷേപം ശക്തമായതോടെയാണ് അടിയന്തരമായി തിരുത്താന്‍ പാര്‍ട്ടി നിര്‍ദേശിച്ചത്. മന്ത്രി വീണാ ജോര്‍ജും അബിന്‍ വര്‍ക്കിയും തമ്മില്‍ ആറന്മുളയില് ശക്തമായ പോരാട്ടം നടക്കുന്നതിനിടെയാണ് ക്യാമ്പസ് പോര് മുറുകുന്നത്. കഴിഞ്ഞ ദിവസം നടന്ന സംവാദത്തില്‍ വികസന മുരടിപ്പും ആരോഗ്യമേഖലയിലെ വീഴ്ചകളും ഉന്നയിച്ച് അബിന്‍ മന്ത്രിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെത്തിയത്.
എസ്.എഫ്.ഐ.യുടെ പ്രതിഷേധം വകവെക്കാതെ ക്ലാസ് മുറികളിലും സ്റ്റാഫ് റൂമിലും കയറി വോട്ട് ചോദിച്ച അബിന്റെ നടപടി സോഷ്യല്‍ മീഡിയയിലടക്കം വലിയ ചര്‍ച്ചയായി. എസ്.എഫ്.ഐ. കോട്ടകളില്‍ പോലും യു.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് ലഭിക്കുന്ന സ്വീകാര്യത ഇടത് കേന്ദ്രങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. തോല്വിഭീതി മൂലമാണ് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതെന്ന ആക്ഷേപം ശക്തമായതോടെയാണ് അടിയന്തരമായി തിരുത്താന്‍ പാര്‍ട്ടി നിര്‍ദേശിച്ചത്. അതേസമയം, അബിന്‍ വര്‍ക്കിയെ തടഞ്ഞെന്ന ആരോപണം എസ്.എഫ്.ഐ. ജില്ലാ നേതൃത്വം തള്ളി. കോളേജ് ദിനാഘോഷത്തിനിടെ സ്ഥാനാര്‍ഥിയും സംഘവും മുദ്രാവാക്യം വിളിച്ചെത്തിയപ്പോള്‍ അത് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് ഇവരുടെ വിശദീകരണം. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രിന്‍സിപ്പല്‍ അറിയിച്ചതനുസരിച്ച് ആറന്മുള പോലീസ് സ്ഥലത്തെത്തിയിരുന്നു. ഒടുവില്‍ എല്ലാവരെയും കണ്ട് വോട്ട് അഭ്യര്‍ഥിച്ചാണ് അബിന്‍ മടങ്ങിയത്.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മന്ത്രി വീണാ ജോര്‍ജിനെ കരിങ്കൊടി കാണിച്ച കേസിലെ പ്രതികളായ കെ.എസ്.യു. പ്രവര്‍ത്തകരും അബിന്‍ വര്‍ക്കിക്കായി ആറന്മുളയില് പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ട്. കെ.എസ്.യു. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍ അടക്കമുള്ള നേതാക്കളാണ് ഇലന്തൂര്‍ ഭാഗങ്ങളില്‍ വോട്ട് അഭ്യര്‍ഥിക്കുന്നത്. തങ്ങളെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ഇവര്‍ വോട്ടര്‍മാരോട് വിശദീകരിക്കുന്നുണ്ട്.


വഴിയില്‍ കൂടി നടക്കുന്ന ഏതോ ഒരാള്‍ എന്ന തരത്തില്‍ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചത് മര്യാദകേടാണ്; സ്വന്തം വകുപ്പിലെ ജീവനക്കാരോട് യജമാന ഭാവത്തില്‍ പെരുമാറുന്ന മന്ത്രിക്കു സമനില തെറ്റി! ഗണേഷിനെ കടന്നാക്രമിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം
തളിപ്പറമ്പില്‍ ഗോവിന്ദന് ഔട്ട്? നികേഷ് കുമാര്‍ ഇന്‍! സെക്രട്ടറിയുടെ ഭാര്യയ്ക്കും സീറ്റില്ല; പിണറായിയുടെ ‘സര്‍ജറിയില്‍’ പകച്ച് ഗോവിന്ദന് മാഷ്; ഭരണം നിലനിര്‍ത്താന്‍ കുടുംബ വാഴ്ച വേണ്ട; സിപിഎം ചാവേര്‍ പോരാട്ടത്തിന്; 40 സീറ്റില്‍ കടുത്ത തിരിച്ചടി മണക്കുന്നു





