രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് കേരള ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ധാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിക്കാതെ സുപ്രീം കോടതി തള്ളി രാഹുലിനെതിരെ ആദ്യം രജിസ്റ്റർ ചെയ്ത കേസിലെ പരാതിക്കാരിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ കേസിൽ കേരള ഹൈക്കോടതി കർശന ഉപാധികളോടെ രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു.
മൂന്ന് ബലാൽസംഗ കേസുകളാണ് രാഹുലിനെതിരെ കേരള പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ആദ്യത്തെ രണ്ട് കേസുകളിലും രാഹുലിന് കോടതിയിൽ നിന്നും മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ മൂന്നാമത്തെ കേസിൽ രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും പിന്നീട് ജാമ്യം നേടുകയും ആയിരുന്നു.
രാഹുലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന വശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹർജിയിൽ കഴമ്പിമ്പില്ലെന്ന് കണ്ടു കോടതി അപേക്ഷ തള്ളുകയായിരുന്നു.
മുൻ‌കൂർ ജാമ്യവ്യവസ്ഥകൾ ലംഘിച്ച് പരാതിക്കാരിയെ സ്വാധീനിക്കാൻ രാഹുൽ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. എന്നാൽ പരാതിക്കാരിയും മാതാവും രാഹുലുമായി ചാറ്റ് നടത്തിയതായി കോടതി കണ്ടെത്തി. തുടർന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ അപേക്ഷ കോടതി തള്ളിയത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.