തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പരസ്യമായ അവകാശവാദങ്ങള്‍ ഹൈക്കമാന്‍ഡിലേക്ക്. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന പി.ജെ. കുര്യന്റെയും കെ. സുധാകരന്റെയും പ്രസ്താവനകളില്‍ കടുത്ത അതൃപ്തിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് രംഗത്തെത്തി. ഇത്തരം അനാവശ്യ ചര്‍ച്ചകള്‍ തിരഞ്ഞെടുപ്പ് വിജയത്തെ ദോഷകരമായി ബാധിക്കുമെന്ന നിലപാട് സതീശന് എഐസിസിയെ അറിയിക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ഈ നീക്കങ്ങളില്‍ അതൃപ്തനാണെന്നാണ് സൂചന.
തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയില്‍ നില്‍ക്കെ പാര്‍ട്ടിയില്‍ അനൈക്യമുണ്ടെന്ന തോന്നല്‍ വോട്ടര്‍മാരിലുണ്ടാക്കാന്‍ മാത്രമേ ഇത്തരം ചര്‍ച്ചകള്‍ ഉപകരിക്കൂ എന്ന് സതീശന് പക്ഷം വിശ്വസിക്കുന്നു. ‘മുഖ്യമന്ത്രി സ്ഥാനത്തിനായി താന്‍ കലഹിക്കാനില്ലെന്നും കപ്പിനും ചുണ്ടിനുമിടയില്‍ സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടപ്പോഴും പാര്‍ട്ടി അച്ചടക്കം പാലിച്ചിട്ടുണ്ടെന്നും’ സതീശന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കര്‍ണാടക മാതൃകയില്‍ കൂട്ടായ നേതൃത്വവുമായി മുന്നോട്ട് പോകാനാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശമെന്നിരിക്കെ, വ്യക്തികളെ ഉയര്‍ത്തിക്കാട്ടുന്നത് അച്ചടക്ക ലംഘനമായി കാണണമെന്നാണ് സതീശന്റെ നിലപാട്.
അതേസമയം, മുഖ്യമന്ത്രി ചര്‍ച്ച ഇപ്പോള്‍ ഉയര്ത്തിക്കൊണ്ടുവരേണ്ടതില്ലെന്ന് രമേശ് ചെന്നിത്തല ആലപ്പുഴയില്‍ പറഞ്ഞു. മുഖ്യമന്ത്രി തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുമ്പോഴും, മുതിര്‍ന്ന നേതാക്കള്‍ തന്നെ പിന്തുണയ്ക്കുന്നതിനെ അദ്ദേഹം തള്ളിക്കളയുന്നില്ല. താന്‍ നിര്‍ദ്ദേശിച്ച പലര്‍ക്കും സീറ്റ് കിട്ടിയില്ലെന്ന പരാതി പരസ്യമാക്കിയ ചെന്നിത്തല, ജോസഫ് വാഴക്കന്റെ കാര്യത്തില്‍ തനിക്ക് വേദനയുണ്ടെന്നും തുറന്നടിച്ചു. സമുദായ സംഘടനകളുമായുള്ള ചെന്നിത്തലയുടെ അടുത്ത ബന്ധം സതീശന് പക്ഷത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ ഹൈക്കമാന്‍ഡിന്റെ പ്രതിപുരുഷനായ കെ.സി. വേണുഗോപാലിനും നിലവിലെ ചര്‍ച്ചകളില്‍ അതൃപ്തിയുണ്ട്. തിരഞ്ഞെടുപ്പിന് മുന്‍പ് ഒരു നേതാവിനെ മാത്രം ഉയര്‍ത്തിക്കാട്ടുന്നത് പാര്‍ട്ടിക്കുള്ളിലെ യുവാക്കളുടെയും മറ്റ് ഗ്രൂപ്പുകളുടെയും ആവേശം കുറയ്ക്കുമെന്ന് അദ്ദേഹം വിലയിരുത്തുന്നു. ജയസാധ്യതയ്ക്ക് മുന്‍തൂക്കം നല്‍കേണ്ട സമയത്ത് അധികാര വടംവലി നടത്തുന്നത് തിരിച്ചടിയാകുമെന്ന് അദ്ദേഹം നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിക്ക് ശേഷം എ ഗ്രൂപ്പിലുണ്ടായ വിള്ളലുകളും, ചെന്നിത്തല-സുധാകരന് സഖ്യത്തിന്റെ പുതിയ നീക്കങ്ങളും വി.ഡി. സതീശനെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണോ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ സംശയിക്കുന്നു. ഹൈക്കമാന്‍ഡ് ഉടന്‍ ഇടപെട്ടില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് ഇത് കാരണമായേക്കാം. അതുകൊണ്ട് തന്നെ പരസ്യ പ്രതികരണം ഹൈക്കമാണ്ട് വിലക്കിയേക്കും.
അതേസമയം, മുഖ്യമന്ത്രി ചര്‍ച്ച ഇപ്പോള്‍ ഉയര്ത്തിക്കൊണ്ടുവരേണ്ടതില്ലെന്ന് രമേശ് ചെന്നിത്തല ആലപ്പുഴയില്‍ പറഞ്ഞു. മുഖ്യമന്ത്രി തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുമ്പോഴും, മുതിര്‍ന്ന നേതാക്കള്‍ തന്നെ പിന്തുണയ്ക്കുന്നതിനെ അദ്ദേഹം തള്ളിക്കളയുന്നില്ല. താന്‍ നിര്‍ദ്ദേശിച്ച പലര്‍ക്കും സീറ്റ് കിട്ടിയില്ലെന്ന പരാതി പരസ്യമാക്കിയ ചെന്നിത്തല, ജോസഫ് വാഴക്കന്റെ കാര്യത്തില്‍ തനിക്ക് വേദനയുണ്ടെന്നും തുറന്നടിച്ചു. സമുദായ സംഘടനകളുമായുള്ള ചെന്നിത്തലയുടെ അടുത്ത ബന്ധം സതീശന് പക്ഷത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
തിരഞ്ഞെടുപ്പിന് ശേഷം എംഎല്‍എമാരുടെ അഭിപ്രായം തേടിയും ഹൈക്കമാന്‍ഡ് ഇടപെട്ടുമായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നതാണ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയം. ചെന്നിത്തലയെ ഇലക്ഷന് ക്യാമ്പയിന് കമ്മിറ്റി ചെയര്‍മാനായി നിയമിച്ചത് അദ്ദേഹത്തിന് പാര്‍ട്ടിയുള്ള സ്വാധീനം കണക്കിലെടുത്താണെങ്കിലും, അത് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ഉറപ്പല്ലെന്നാണ് സതീശന് പക്ഷം വാദിക്കുന്നത്. വി.ഡി. സതീശന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുന്‍തൂക്കമുണ്ടെന്ന് ചില സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് ഗ്രൂപ്പ് പോരിന് ആക്കം കൂട്ടുന്നു. സതീശന്റെ ക്ലീന്‍ ഇമേജും പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള മികച്ച പ്രകടനവും യുവാക്കള്‍ക്കിടയില്‍ അദ്ദേഹത്തിന് വലിയ സ്വീകാര്യത നല്‍കിയിട്ടുണ്ട്. ഈ ജനപ്രീതിയെ മറികടക്കാനാണ് മുതിര്‍ന്ന നേതാക്കള്‍ ചെന്നിത്തലയ്ക്കായി പടയൊരുക്കം നടത്തുന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍.
കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫും നിലവിലെ തര്‍ക്കങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും പ്രചാരണ പരിപാടികളിലും പൂര്‍ണ്ണ ശ്രദ്ധ നല്‍കേണ്ട സമയത്ത് ഇത്തരം വിഭാഗീയതകള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കുമെന്ന് അദ്ദേഹം കരുതുന്നു. എങ്കിലും, കെ. സുധാകരനെപ്പോലെയുള്ള മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി ചെന്നിത്തലയെ പിന്തുണയ്ക്കുന്നത് സണ്ണി ജോസഫിനും വലിയ തലവേദനയാണ്. ഇടതുപക്ഷം ഭരണത്തുടര്‍ച്ചയ്ക്കായി കിണഞ്ഞു പരിശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസിലെ ഈ അധികാര വടംവലി എല്‍ഡിഎഫിന് രാഷ്ട്രീയ ആയുധമാകും. ഗ്രൂപ്പ് പോര് കാരണം സീറ്റ് നഷ്ടപ്പെട്ടവരും അതൃപ്തരായവരും തിരഞ്ഞെടുപ്പ് വേളയില്‍ നിസ്സഹകരിച്ചാല്‍ അത് യുഡിഎഫിന്റെ സ്വപ്നങ്ങളെ തകര്‍ക്കും. അതിനാല്‍ തന്നെ ഹൈക്കമാന്‍ഡിന്റെ അടിയന്തര ഇടപെടലും കര്‍ശനമായ വിലക്കും പ്രതീക്ഷിക്കാം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കേരളത്തിൽ എല്ലാവർക്കും സൗജന്യ ചികിത്സ; തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വൻ പ്രഖ്യാപനം, ബാധ്യത അടുത്ത സർക്കാരിന്





