തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസിൽ സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ. രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലെ ആദ്യ പരാതിക്കാരിക്കെതിരായ പരാമർശങ്ങൾ സുപ്രീം കോടതി നീക്കം ചെയ്തു. ജസ്റ്റിസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് പരാതിക്കാരിയുടെ ഹർജി പരിഗണിച്ചത്.
ഹൈക്കോടതി ഉത്തരവിലെ നാല് പാരഗ്രാഫുകളാണ് സുപ്രീം കോടതി നീക്കം ചെയ്തത്. ഈ പരാമർശങ്ങൾ വിചാരണയെ ബാധിക്കുമെന്ന പരാതിക്കാരിയുടെ വാദം കോടതി അംഗീകരിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന് അനുവദിച്ച മുൻകൂർ ജാമ്യത്തിൽ ഇടപെടാൻ സുപ്രീം കോടതി തയ്യാറായില്ല. ഇത് രാഹുലിന് ആശ്വാസകരമാണെങ്കിലും പരാതിക്കാരിയെക്കുറിച്ചുള്ള മോശം പരാമർശങ്ങൾ നീക്കിയത് വിചാരണ ഘട്ടത്തിൽ അവർക്ക് ഗുണകരമാകും. പരാതിക്കാരിയുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് സുപ്രീം കോടതി ഹർജി തീർപ്പാക്കി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നിതിൻ രാജിന്റെ മരണം: നീതി ആവശ്യപ്പെട്ട് നാളെ സംസ്ഥാനത്ത് ഹർത്താൽ




