പത്തനംതിട്ട: കോന്നിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്ത് വാർത്തകളിൽ നിറഞ്ഞ ദാസ് പി. ജോർജ് തന്റെ പ്രവൃത്തിയിൽ ഖേദം പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തിയത് തെറ്റായിപ്പോയെന്നും ആവേശം കൊണ്ട് സംഭവിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സംഭവസമയത്ത് താൻ മദ്യപിച്ചിരുന്നുവെന്നും ദാസ് വെളിപ്പെടുത്തി.
മുഖ്യമന്ത്രി ഒരുപാട് വികസനങ്ങൾ ചെയ്തിട്ടുണ്ടെന്നും 20,000 കോടിയുടെ വികസന പ്രവർത്തനങ്ങൾ കേരളത്തിൽ നടന്നുവെന്നും ദാസ് പറഞ്ഞു. എൽഡിഎഫിന് തുടർഭരണം ഉറപ്പാണെന്നും അദ്ദേഹം വിശ്വസിക്കുന്നു. “കിഫ്ബി ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചിരിക്കുകയാണ്. അടുത്ത അഞ്ച് വർഷവും ഇതേ സാഹചര്യം തുടർന്നാൽ നാടിന്റെ വികസനം എങ്ങനെ മുന്നോട്ട് പോകും?” എന്ന ആശങ്കയാണ് താൻ പങ്കുവെക്കാൻ ശ്രമിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
ചോദ്യം പ്രസക്തമാണെങ്കിലും ആ വേദിയിൽ വെച്ച് മുഖ്യമന്ത്രിയോട് അങ്ങനെ ചോദിക്കാൻ പാടില്ലായിരുന്നുവെന്ന് ദാസ് സമ്മതിച്ചു.പ്രസംഗം തടസ്സപ്പെടുത്തി ചോദ്യം ചോദിച്ച ദാസിനോട് “ഇതൊക്കെ വീട്ടിൽ പോയി ചോദിച്ചാൽ മതി” എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഈ പരാമർശം പ്രതിപക്ഷം വലിയ രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരിക്കുകയാണ്.മുഖ്യമന്ത്രിയുടെ സമനില തെറ്റിയതിന്റെ ലക്ഷണമാണിതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പരിഹസിച്ചു. ജനങ്ങളുടെ ചോദ്യങ്ങളെ ഭയക്കുന്ന ഭരണാധികാരിയായി മുഖ്യമന്ത്രി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സാധാരണക്കാരന്റെ ആശങ്കകളോട് മുഖ്യമന്ത്രി പുലർത്തുന്ന അസഹിഷ്ണുതയാണിതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ചന്ദ്രികാ ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാര്‍ വാഹനാപകടത്തില്‍ അന്തരിച്ചു; വിടവാങ്ങിയത് തലസ്ഥാനത്തെ വാര്‍ത്താചിത്രങ്ങളുടെ അമരക്കാരന്





