തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ വിഐപി മണ്ഡലമായ നേമത്ത് ബിജെപി ക്യാമ്പിനെ മുള്‍മുനയില്‍ നിര്‍ത്തി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ സ്വത്തുവിവര വിവാദം പുകയുന്നു. കോടിക്കണക്കിന് രൂപയുടെ ആസ്തി വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് എടുക്കുന്ന തീരുമാനം നിര്‍ണ്ണായകമാകും. പത്രിക തള്ളിയാല്‍ നേമം തിരിച്ചുപിടിക്കാമെന്ന ബിജെപിയുടെ സ്വപ്നങ്ങള്‍ പാതിവഴിയില്‍ പൊലിയുമോ എന്ന ആശങ്കയിലാണ് അണികള്‍.
ബംഗളൂരുവിലെ അതിസമ്പന്ന മേഖലയായ കോറമംഗലയിലുള്ള 200 കോടി രൂപ വിലമതിക്കുന്ന പടുകൂറ്റന്‍ ബംഗ്ലാവിന്റെ വിവരം രാജീവ് ചന്ദ്രശേഖര്‍ ബോധപൂര്‍വ്വം മറച്ചുവെച്ചെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഒരു ഏക്കറിലധികം ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന 49,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ ആഡംബര മന്ദിരത്തിന് ഏകദേശം 200 കോടി രൂപ വിലവരുമെന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍, ശതകോടീശ്വരനായ ഈ വ്യവസായിക്ക് സ്വന്തമായി വീടോ കാറോ ഇല്ലെന്നാണ് സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടിരിക്കുന്നത്. ഇത് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാനാണെന്നാണ് പരാതിയിലെ പ്രധാന ആക്ഷേപം.
കോറമംഗലയിലെ 408-ാം നമ്പര്‍ വസ്തുവിന്റെ നികുതി രേഖകള്‍ ഉള്‍പ്പെടെയുള്ള തെളിവുകളാണ് പരാതിക്കൊപ്പം സമര്‍പ്പിച്ചിരിക്കുന്നത്. രസകരമായ വസ്തുത, തനിക്ക് വീടില്ലെന്ന് പറയുന്ന രാജീവ് ചന്ദ്രശേഖര്‍ തന്റെ താമസസ്ഥലമായി സത്യവാങ്മൂലത്തില്‍ നല്‍കിയിരിക്കുന്നത് ഇതേ 408-ാം നമ്പര്‍ വിലാസം തന്നെയാണ് എന്നതാണ്. ജനപ്രാതിനിധ്യ നിയമപ്രകാരം വസ്തുതകള്‍ മറച്ചുവെക്കുന്നത് സ്ഥാനാര്‍ത്ഥിത്വത്തെ തന്നെ ബാധിക്കുന്ന ഗുരുതരമായ കുറ്റമാണ്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത അളക്കപ്പെടുന്ന ഒരു പരീക്ഷണമായി ഈ വിഷയം മാറിയിരിക്കുകയാണ്. പത്രിക സ്വീകരിക്കപ്പെടുമോ അതോ സാങ്കേതിക കാരണങ്ങളാല്‍ തള്ളപ്പെടുമോ എന്നതിനെ ആശ്രയിച്ചിരിക്കും നേമത്തെ ബിജെപിയുടെ ഭാവി. കേരളം ഉറ്റുനോക്കുന്ന ഈ പോരാട്ടത്തില്‍ സ്ഥാനാര്‍ത്ഥിക്ക് പണി കിട്ടിയാല്‍ അത് ദേശീയ തലത്തില്‍ തന്നെ ബിജെപിക്ക് വലിയ തിരിച്ചടിയാകും.
കമ്മീഷന്റെ വിധി എന്തായാലും നേമത്തെ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇതൊരു വലിയ രാഷ്ട്രീയ ആയുധമായി മാറിക്കഴിഞ്ഞു. കമ്മീഷന് സിപിഎം പരാതി തള്ളിയാല്‍ അവര്‍ കോടതിയെ സമീപിക്കാന്‍ സാധ്യത ഏറെയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


അന്‍വറിനെ വെട്ടിലാക്കി സതീശന്! അന്‍വര്‍ ബേപ്പൂരില്‍ സ്ഥാനാര്‍ത്ഥിയെന്ന പ്രഖ്യാപനം തള്ളി പ്രതിപക്ഷ നേതാവ്





