ഭൂതകാലം നിശബ്ദമായിരിക്കില്ല! കാത്തിരിപ്പിന് വിരാമം; മോഹൻലാലിന്റെ ജന്മദിനത്തിൽ ‘ദൃശ്യം 3’ തിയേറ്ററുകളിലേക്ക്; ജോർജുകുട്ടിയും കുടുംബവും തിരിച്ചെത്തുന്നു

കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും വലിയ ക്രൈം ത്രില്ലർ  ‘ദൃശ്യത്തിന്റെ’ മൂന്നാം ഭാഗം റിലീസിനൊരുങ്ങുന്നു. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘ദൃശ്യം 3’ മെയ് 21-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ആഗോള റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
സിനിമയുടെ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ കുറിച്ച വാക്കുകൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.”ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല, അത് കാത്തിരിക്കുക മാത്രമേ ചെയ്യൂ.. ജോർജുകുട്ടി എത്തുന്നു.” – മോഹൻലാൽ.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ എന്നിവർ ജോർജുകുട്ടിയുടെ കുടുംബമായി വീണ്ടും സ്ക്രീനിലെത്തും.
 സതീഷ് കുറുപ്പ് ഛായാഗ്രഹണവും വിനായക് എഡിറ്റിംഗും നിർവ്വഹിക്കുന്നു. അനിൽ ജോൺസണാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.ഡിസംബർ ആദ്യം ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ‘ആട് 3’ ബോക്സ് ഓഫീസിൽ 48 കോടി കടന്ന് തരംഗം സൃഷ്ടിക്കുന്നതിനിടയിലാണ് ‘ദൃശ്യം 3’യുടെ പ്രഖ്യാപനം വരുന്നത്.ദൃശ്യം സീരീസിന്റെ അവസാന ഭാഗം കാണാൻ സിനിമാ പ്രേമികൾ വലിയ ആകാംക്ഷയിലാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.