തിരുവനന്തപുരം: കേരളത്തിൽ ഭരണത്തുടർച്ചയേക്കാൾ നല്ലത് ഭരണമാറ്റമാണെന്ന കവി സച്ചിദാനന്ദന്റെ അഭിപ്രായത്തെ പിന്തുണച്ച് നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് ഭരണമാറ്റം അത്യാവശ്യമാണെന്നും ഇത് ഇടതുപക്ഷത്തിന് പോലും ദീർഘകാലാടിസ്ഥാനത്തിൽ ർഘകാലാടിസ്ഥാനത്തിൽ ഗുണകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സച്ചിദാനന്ദനെപ്പോലുള്ള സാംസ്കാരിക നായകർ ഉയർത്തിയ നിലപാടിനോട് താൻ പൂർണ്ണമായും യോജിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ ഏറ്റവും ശക്തമായ മതേതര ജനാധിപത്യ പാർട്ടി കോൺഗ്രസാണെന്ന് മാർ കൂറിലോസ് പറഞ്ഞു. ജനാധിപത്യം നിലനിൽക്കാൻ കോൺഗ്രസ് തകരാതിരിക്കേണ്ടത് അനിവാര്യമാണ്. കോൺഗ്രസിന്റെ തകർച്ച താൻ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളം മതേതരത്വത്തിന് വളക്കൂറുള്ള മണ്ണായതിനാൽ ബിജെപി ഇവിടെ ഒരു അധികാരശക്തിയാകില്ല. കേരളത്തിൽ ബിജെപിക്ക് ഭരണത്തിലേറാൻ സാധിക്കില്ലെന്നും അദ്ദേഹം പ്രവചിച്ചു.
ഇടതുപക്ഷ വിരുദ്ധ ശക്തികൾ എൽഡിഎഫിനുള്ളിൽ സ്വാധീനം ചെലുത്തുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.സിപിഎമ്മും ബിജെപിയും തമ്മിൽ തിരഞ്ഞെടുപ്പ് ഡീലുണ്ടെന്ന് താൻ പറഞ്ഞുവെന്ന പ്രചാരണം തെറ്റാണെന്ന് മാർ കൂറിലോസ് വിശദീകരിച്ചു”അത്തരമൊരു ധാരണയ്ക്ക് എന്റെ പക്കൽ തെളിവുകളില്ല. എന്നാൽ ഇടതുപക്ഷത്തിന് മതേതര മൂല്യങ്ങളിൽ ചില വീഴ്ചകൾ സംഭവിക്കുന്നുണ്ട്. ഇത്തരം വീഴ്ചകളുടെ പശ്ചാത്തലത്തിൽ പലരും അത്തരമൊരു ‘ഡീൽ’ ഉണ്ടെന്ന് വിശ്വസിക്കുന്നുണ്ടെന്നാണ് താൻ പറഞ്ഞത്. വർഗീയതയുമായി സമരസപ്പെടാൻ ഇടതുപക്ഷം ഒരിക്കലും തയ്യാറാകരുത്.
പത്തനംതിട്ടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിന് തുടക്കം കുറിക്കുകയും, മാർ കൂറിലോസ് അത്തരമൊരു പ്രസ്താവന നടത്തില്ലെന്ന് വിശ്വസിക്കുന്നു എന്ന് പറയുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ വിശദീകരണം വരുന്നത്. വി.ഡി. സതീശന്റെ ഡീൽ ആരോപണങ്ങൾക്കിടയിൽ സഭാ നേതാവിന്റെ ഈ നിലപാട് യുഡിഎഫിന് ആത്മവിശ്വാസം നൽകുന്നതാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സ്ഥിരം വിസിമാരില്ലാത്തത് എന്തുകൊണ്ട്? സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി; ഒരാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം നൽകണം





