തിരുവനന്തപുരം: കേരളത്തില്‍ വേരുറപ്പിക്കാന്‍ അമിത് ഷായും സംഘവും കിണഞ്ഞു പരിശ്രമിക്കുമ്പോഴും തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കുകള്‍ ബി.ജെ.പിക്ക് നല്‍കുന്നത് കനത്ത നിരാശ. തിരുവനന്തപുരം കോര്പ്പറേഷന് പിടിച്ചെടുത്തതിന്റെ ആവേശത്തിനിടയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ലഡു വിതരണം ചെയ്യുമ്പോഴും, സംസ്ഥാനത്താകെ ബി.ജെ.പിക്ക് വോട്ട് ചോര്‍ന്നത് കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ചു. കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അമിത് ഷാ കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായാണ് സൂചന. കഴിഞ്ഞ തവണത്തേക്കാള്‍ .04 ശതമാനത്തിന്റെ ഇടിവാണ് ബി.ജെ.പിയുടെ വോട്ട് വിഹിതത്തിലുണ്ടായത്. ഇത് നിസ്സാരമായി കാണാനാവില്ലെന്നാണ് അമിത് ഷായുടെ നിലപാട്.
2026ല്‍ കേരളത്തില്‍ അധികാരത്തിലെത്തുമെന്ന് അവകാശപ്പെടുന്ന ബി.ജെ.പിക്ക് 14.71 ശതമാനം വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് കുറഞ്ഞത് എങ്ങനെയെന്ന ചോദ്യത്തിന് സംസ്ഥാന നേതൃത്വത്തിന് കൃത്യമായ മറുപടിയില്ല. ലോക്സഭയേക്കാള്‍ ഒരു പാട് വോട്ട് കുറഞ്ഞു. 20 ശതമാനം വോട്ടാണ് ബിജെപി ലോക്സഭയില്‍ നേടിയത്. ബി.ഡി.ജെ.എസിന് ആകെ അഞ്ച് സീറ്റുകള്‍ മാത്രം ലഭിച്ചത് എന്‍.ഡി.എ സഖ്യം വെറും കടലാസിലാണെന്ന വസ്തുത അടിവരയിടുന്നു. പ്രാദേശിക കക്ഷികള്‍ പോലും കേരളത്തിന്റെ ചില പോക്കറ്റുകളില്‍ സാന്നിധ്യമറിയിച്ചപ്പോള്‍ ബി.ജെ.പിയുടെ വളര്‍ച്ച മുരടിച്ചതിലാണ് കേന്ദ്ര നേതൃത്വത്തിന്റെ കലിപ്പ്.
ബി.ജെ.പിക്ക് തിരിച്ചടിയേറ്റപ്പോള്‍ കേരളത്തില്‍ അപ്രമാദിത്യം തെളിയിച്ചത് കോണ്‍ഗ്രസ് ആണ്. 29.17 ശതമാനം വോട്ട് നേടി കോണ്‍ഗ്രസ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. 1,60,24,802 വോട്ടുകളാണ് കൈപ്പത്തി ചിഹ്നത്തില്‍ മാത്രം പെട്ടിയില്‍ വീണത്. സി.പി.എമ്മിനേക്കാള്‍ 10 ലക്ഷത്തിലേറെ വോട്ടുകള്‍ അധികം നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചു. മുന്നണി അടിസ്ഥാനത്തില്‍ 38.81 ശതമാനം വോട്ട് നേടിയ യു.ഡി.എഫ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണമുറപ്പിക്കുമെന്ന സന്ദേശമാണ് നല്‍കുന്നത്. കോണ്‍ഗ്രസിന് നല്ലകാലം വരുന്നുവെന്ന് സാരം.
അച്ഛനും മകനും ഗോദയില്‍; പൂഞ്ഞാറും പാലായും ലക്ഷ്യമിട്ട് ബിജെപിയുടെ ‘ജോര്‍ജ് തന്ത്രം’; എന്‍ഡിഎയില്‍ അപൂര്‍വ്വത
മുഖ്യമന്ത്രി പിണറായി വിജയന്റെ സി.പി.എമ്മിന് ലഭിച്ചത് 27.16 ശതമാനം വോട്ട് മാത്രമാണ്. 1.49 കോടി വോട്ടുകളുമായി രണ്ടാം സ്ഥാനത്തേക്ക് പാര്‍ട്ടി ഒതുങ്ങി. സി.പി.എമ്മിന്റെ ഉരുക്കുകോട്ടകളായ കണ്ണൂരിലും പാലക്കാടും പോലും വോട്ടുകള്‍ ചോര്‍ന്ന് കോണ്‍ഗ്രസ് പാളയത്തിലേക്കും ബി.ജെ.പിയിലേക്കും ഒഴുകി്. സി.പി.ഐ വെറും 1018 സീറ്റുകളില്‍ ഒതുങ്ങി. ഇതോടെ ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയുടെ പ്രസക്തിയും ചോദ്യം ചെയ്യപ്പെടുന്നു.
സീറ്റ് കണക്കിലും യു.ഡി.എഫ് തരംഗം! ആകെ നടന്ന 23,573 സീറ്റുകളില്‍ 11,103 വാര്‍ഡുകള്‍ പിടിച്ചടക്കി യു.ഡി.എഫ് ആധിപത്യം ഉറപ്പിച്ചു. ഇതില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് 7817 സീറ്റുകള്‍ നേടിയപ്പോള്‍ മുസ്ലിം ലീഗ് 2844 സീറ്റുകളുമായി മലബാറില്‍ കളം പിടിച്ചു. മറുവശത്ത് 8889 വാര്‍ഡുകളുമായി എല്‍.ഡി.എഫ് പിന്നിലായി. ബി.ജെ.പിക്ക് ആകെ ലഭിച്ചത് 1914 വാര്‍ഡുകളാണ്. നഗരസഭകളില്‍ ചിലയിടത്ത് നേട്ടമുണ്ടാക്കിയെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ താമര വിരിഞ്ഞില്ല എന്നത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


രാഹുലിന്റെ അയോഗ്യത: എടുപിടിയെന്ന തിരുമാനം തിരിച്ചടിയാകുമോയെന്ന് ആശങ്ക; തീരുമാനത്തെ എതിര്‍ത്ത് പ്രതിപക്ഷം





