കേരള പോലീസിൽ വിരമിക്കൽ പ്രവാഹം: 3 എസ്പിമാരും 6 ഡിവൈഎസ്പിമാരും ഈ മാസം പടിയിറങ്ങുന്നു

തിരുവനന്തപുരം: കേരള പോലീസിലെ രണ്ട് ഐപിഎസ് പോലീസ് സൂപ്രണ്ടുമാരും ഒരു നോൺ ഐപിഎസ് പോലീസ് സൂപ്രണ്ടും ഈ മാസം സർവീസിൽ നിന്നും പടിയിറങ്ങും. ഡിവൈ എസ് പി റാങ്കിലുള്ള ആറ്പേരും ഈ മാസം വിരമിക്കുന്നുണ്ട്.
കെ വി മഹേഷ് ദാസ്, പി ബിജോയ് എന്നിവരാണ് ഈ മാസം സർവീസിൽ നിന്നും വിരമിക്കുന്ന ഐപിഎസ് കാർ. എം കെ സുൽഫിക്കറാണ് ഈ മാസം വിരമിക്കുന്ന നോൺ ഐപിഎസ് പോലീസ് സൂപ്രണ്ട്.

സംസ്ഥാന ക്രൈം ബ്രാഞ്ച് തിരുവനന്തപുരം സെൻട്രൽ യൂണിറ്റ് ഒന്നിന്റെ പോലീസ് സൂപ്രണ്ടാണ് മഹേഷദാസ്. സെൻട്രൽ യൂണിറ്റ് നാലിന്റെ പോലീസ് സൂപ്രണ്ടാണ് പി ബിജോയ്. തിരുവനന്തപുരം സിറ്റി ക്രൈം ആൻഡ് അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി പോലീസ് കമ്മിഷണറായി ആയി സേവനമനുഷ്ഠിക്കുകയാണ് എം കെ സുൽഫിക്കർ.

സി ശ്രീകുമാർ, പി എം രവീന്ദ്രൻ, ആർ റാഫി എന്നിവരാണ് ഈ മാസം വിരമിക്കുന്ന ജനറൽ എക്സിക്യൂട്ടീവ് ബ്രാഞ്ച് (ലോക്കൽ )ൽ നിന്നുള്ള ഡിവൈ എസ് പി മാർ. ഇതേ റാങ്കിൽ അസിസ്റ്റന്റ് കമൻഡാന്റ് സ്ഥാനത്ത് നിന്നും വിരമിക്കുന്നവരാണ് കെ പ്രദീപൻ, കെ ജി സലിൽ, എ ബി സുരേഷ് കുമാർ എന്നിവർ.

മാർച്ച് 30ന് പോലീസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ വിരമിക്കുന്ന പോലീസ് സൂപ്രണ്ട്മാർക്ക് യാത്രയയപ്പ് നൽകും. സംസ്ഥാന പോലീസ് മേധാവി ഇവർക്ക് ഉപഹാരങ്ങൾ വിതരണം ചെയ്യും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.