ന്യൂഡൽഹി: ഈദ്, പേർഷ്യൻ പുതുവർഷമായ നൗറൂസ് എന്നിവയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ടെലിഫോൺ സംഭാഷണം നടത്തി. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയും സമുദ്ര വ്യാപാര മേഖലയിലെ തടസ്സങ്ങളും ചർച്ചയായ ടെലിഫോൺ സംഭാഷണത്തിൽ, ഹെർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടു.
ഇന്ത്യയിലേക്കുള്ള ഊർജ്ജ ഇറക്കുമതിയുടെ പ്രധാന പാതയായ ഹെർമുസ് കടലിടുക്കിലുണ്ടായ തടസ്സങ്ങളിൽ പ്രധാനമന്ത്രി മോദി തന്റെ ആശങ്ക അറിയിച്ചു. നിലവിൽ ഇരുപതിലധികം ഇന്ത്യൻ ചരക്ക് കപ്പലുകൾ പേർഷ്യൻ ഉൾക്കടൽ മേഖലയിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ, തടസ്സമില്ലാത്ത കപ്പൽ യാത്ര ഉറപ്പാക്കേണ്ടത് ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്.
കഴിഞ്ഞ ആഴ്ചയിൽ ഏകദേശം തൊണ്ണൂറ്റി അയ്യായിരത്തോളം മെട്രിക് ടൺ എൽപിജിയുമായി വന്ന ‘ശിവാലിക്’, ‘നന്ദാദേവി’ എന്നീ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായി കടലിടുക്ക് കടക്കാൻ സാധിച്ചത് വലിയ ആശ്വാസമായിരുന്നുവെങ്കിലും, എല്ലാ കപ്പലുകൾക്കും ഇത്തരമൊരു സുരക്ഷ ലഭ്യമല്ലെന്നതാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്.
ഒറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കും; അസാധാരണ വാര്‍ത്ത സമ്മേളനവുമായി ട്രംപ്; ഇന്നു രാത്രി നിര്‍ണ്ണായകം
എല്ലാ ഇന്ത്യൻ കപ്പലുകളുടെയും യാത്രയ്ക്ക് ഇറാന്റെ ഭാഗത്തുനിന്ന് പ്രത്യേക ഉറപ്പുകളൊന്നും നിലവിലില്ലെന്നും ഓരോ കപ്പലിന്റെയും നീക്കം ഓരോ ഘട്ടത്തിലാണ് നിരീക്ഷിക്കപ്പെടുന്നതെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ അമേരിക്കയും ഇസ്രായേലും സൈനിക നടപടികൾ അവസാനിപ്പിക്കണമെന്ന നിലപാടാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ സ്വീകരിച്ചത്. ബ്രിക്സ് കൂട്ടായ്മയുടെ അധ്യക്ഷ പദവിയിലിരിക്കുന്ന ഇന്ത്യ, പശ്ചിമേഷ്യയിലെ സമാധാനം ഉറപ്പാക്കാൻ കൂടുതൽ സ്വതന്ത്രമായ പങ്ക് വഹിക്കണമെന്നും ഇറാൻ പ്രസിഡന്റ് ചർച്ചയിൽ അഭ്യർത്ഥിച്ചു. പ്രാദേശികവും ആഗോളവുമായ സ്ഥിരത നിലനിർത്തുന്നതിൽ ബ്രിക്സ് പോലുള്ള കൂട്ടായ്മകൾക്ക് നിർണ്ണായക സ്വാധീനം ചെലുത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഹോര്‍മുസ് കടലിടുക്ക് വീണ്ടും കത്തുന്നു; യുഎഇക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; ആറ് ഇറാനിയന്‍ ബോട്ടുകള്‍ യുഎസ് മുക്കി; വീണ്ടും യുദ്ധ ഭീതി





