അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ ലോകത്തെ കാത്തിരിക്കുന്നത് വലിയൊരു ഡിജിറ്റൽ പ്രതിസന്ധിയാണെന്ന മുന്നറിയിപ്പുകൾ ശക്തമാകുന്നു. ഹോർമുസ് കടലിടുക്ക് ഉപരോധിച്ചുകൊണ്ട് ആഗോള ഊർജ്ജ വിതരണം തടസ്സപ്പെടുത്തിയ ഇറാന്റെ നീക്കം ഇതിനോടകം തന്നെ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഇതിലും ഭയാനകമായ മറ്റൊരു ഭീഷണി കടലിനടിയിലാണുള്ളത്.
ലോകത്തെ വിവിധ വൻകരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിപ്രധാനമായ ഇന്റർനെറ്റ് കേബിളുകൾ കടന്നുപോകുന്നത് ഈ ഹോർമുസ് കടലിടുക്കിലൂടെയാണ്. യുദ്ധത്തിന്റെ അടുത്ത ഘട്ടമായി എണ്ണ പര്യവേക്ഷണ കേന്ദ്രങ്ങളെ ലക്ഷ്യമിടുമ്പോൾ, ഇറാൻ ഈ കേബിളുകൾ കൂടി വിച്ഛേദിക്കുമോ എന്ന ആശങ്കയിലാണ് ടെക് ലോകം. സമുദ്രത്തിനടിയിലുള്ള ഈ കേബിളുകൾക്ക് സംഭവിക്കുന്ന ഒരു ചെറിയ അപകടമോ അല്ലെങ്കിൽ മനഃപൂർവമുള്ള വിച്ഛേദിക്കലോ ആഗോള ഇന്റർനെറ്റ് ബന്ധം ആഴ്ചകളോളമോ മാസങ്ങളോളമോ തടസ്സപ്പെടാൻ കാരണമാകും.
ചെങ്കടലിനടിയിൽ ഏകദേശം 17 ഒപ്റ്റിക്കൽ കേബിളുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ആഗോള ടെലികോം, ഡാറ്റാ സെന്റർ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ വെബ്സൈറ്റ്ആയ “കപ്പാസിറ്റി ഗ്ലോബൽ” വെളിപ്പെടുത്തുന്നു. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ വൻകരകളെ കോർത്തിണക്കുന്ന ഇന്റർനെറ്റ് ട്രാഫിക്കിന്റെ പൂരിഭാഗവും ഈ കേബിളുകളിലൂടെയാണ് സഞ്ചരിക്കുന്നത്. ഇറാൻ ഈ മേഖലകളിൽ മൈനുകൾ വിന്യസിച്ചിട്ടുണ്ടെന്ന വാർത്തകൾ വന്നതോടെ കേബിൾ അറ്റകുറ്റപ്പണികൾ നടത്തുന്ന കപ്പലുകൾ ഈ ഭാഗത്തേക്ക് അടുക്കാൻ ഭയക്കും. ഇത്തരമൊരു പ്രതിസന്ധി മെറ്റാ (Meta) പോലുള്ള വൻകിട കമ്പനികളുടെ വരാനിരിക്കുന്ന പദ്ധതികളെയും പ്രതികൂലമായി ബാധിക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ നീക്കം അതീവ ഗുരുതരമാണ്. ബാങ്കിംഗ് മേഖല, ദേശീയ സുരക്ഷ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ സകല മേഖലകളിലും ഡിജിറ്റൽ സംവിധാനങ്ങളെ അമിതമായി ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്റർനെറ്റ് വേഗത കുറയുന്നതും കണക്റ്റിവിറ്റി തടസ്സപ്പെടുന്നതും ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയെയും ദൈനംദിന ജീവിതത്തെയും നേരിട്ട് ബാധിക്കും. യുദ്ധം മുറുകുന്നതോടെ കടലിനടിയിലെ ഈ ‘ഡിജിറ്റൽ സിരകൾക്ക് കേടുപാട് സംഭവിച്ചാൽ ലോകം കണ്ട ഏറ്റവും വലിയ ഇന്റർനെറ്റ് ബ്ലാക്ക് ഔട്ടായിരിക്കും അത്.


ലോസ് ഏഞ്ചല്‍സ് സ്വദേശിയായ 31 വയസ്സുകാരന് കോള്‍ തോമസ് അല്ലന്; വൈറ്റ് ഹൗസ് വിരുന്നിലെ വെടിവെപ്പ്; അക്രമി കാലിഫോര്‍ണിയയിലെ അധ്യാപകന്, വെളിപ്പെടുത്തലുമായി ട്രംപ്
ഗള്‍ഫ് യുദ്ധഭീതി ഒഴിയുന്നു; ഇറാന് തെറ്റു സമ്മതിച്ചു; മാപ്പപേക്ഷയുമായി ടെഹ്റാന്; അമേരിക്കയ്ക്ക് താവളമൊരുക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ നീക്കം തുടങ്ങിയതോടെ ഇറാന് വിരണ്ടു; ഗള്‍ഫില്‍ വ്യോമ ഗതാഗതം സാധാരണ നിലയിലാകും; പ്രവാസികള്‍ ആശ്വാസത്തിലേക്ക്





