എറണാകുളം: സംസ്ഥാനത്ത് രൂക്ഷമായി തുടരുന്ന പാചകവാതക പ്രതിസന്ധിക്ക് താത്കാലിക പരിഹാരം. ഹോട്ടലുകളിലേക്കുള്ള വാണിജ്യ സിലിണ്ടറുകളുടെ വിതരണം രണ്ട് ദിവസത്തിനുള്ളിൽ പുനരാരംഭിക്കാൻ സിവിൽ സപ്ലൈസ് കമ്മിഷണറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഇതിനെത്തുടർന്ന് മാർച്ച് 23-ന് നടത്താനിരുന്ന സംസ്ഥാന വ്യാപക ഹോട്ടൽ പണിമുടക്ക് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ മാറ്റിവച്ചു.
ആദ്യഘട്ടത്തിൽ ഹോട്ടലുകളുടെ ആവശ്യത്തിന്റെ 20 ശതമാനം സിലിണ്ടറുകൾ വിതരണം ചെയ്യും. പിന്നീട് സ്ഥിതിഗതികൾ വിലയിരുത്തി വിതരണം വർദ്ധിപ്പിക്കും.സിലിണ്ടർ വിതരണം സുതാര്യമാക്കാൻ എല്ലാ ജില്ലകളിലും ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പ്രത്യേക സമിതികൾ രൂപീകരിക്കും. ഈ സമിതിയിൽ KHRA പ്രതിനിധികളെയും ഉൾപ്പെടുത്തും.
ഹോട്ടലുകളെ അവശ്യസേവന വിഭാഗമായി (Essential Services) അംഗീകരിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്ന് യോഗത്തിൽ ഉറപ്പുനൽകി.പെട്രോൾ വില വർദ്ധനയ്ക്കും പാചകവാതക ക്ഷാമത്തിനുമിടയിൽ ഹോട്ടലുകൾ കൂടി അടച്ചിടുന്നത് സാധാരണക്കാരെ വലിയ ദുരിതത്തിലാക്കുമായിരുന്നു. ഹോട്ടലുടമകളുടെ പ്രതിഷേധം ശക്തമായതോടെയാണ് സർക്കാർ അടിയന്തരമായി ഇടപെട്ടത്. ഇറാൻ-ഇസ്രയേൽ സംഘർഷം മൂലം ഇന്ധന ഇറക്കുമതിയിൽ തടസ്സങ്ങൾ നേരിടുന്ന പശ്ചാത്തലത്തിൽ, ലഭ്യമായ സ്റ്റോക്ക് മുൻഗണനാക്രമത്തിൽ വിതരണം ചെയ്യാനാണ് നിലവിലെ തീരുമാനം.
ഗുരുവായൂരിൽ വോട്ട് ചോദിച്ചത് വർഗീയത പറഞ്ഞോ? ബി. ഗോപാലകൃഷ്ണനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി; “50 വർഷമായി ഹിന്ദു എംഎൽഎ ഇല്ല”; വീഡിയോ വിവാദത്തിൽ






