തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കരുത്ത് തെളിയിക്കാൻ കേന്ദ്ര നേതാക്കളെയും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും അണിനിരത്തി ബിജെപിയുടെ വമ്പൻ പ്രചാരണ പരിപാടികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രണ്ട് തവണ വീതം കേരളത്തിൽ പ്രചാരണത്തിനെത്തും. ദേശീയ അധ്യക്ഷൻ നിതിൻ നവീൻ മൂന്ന് തവണ സംസ്ഥാനത്ത് പര്യടനം നടത്തും.
സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികാ സമർപ്പണ വേളയിൽ ആവേശം നിറയ്ക്കാൻ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് എത്തുന്നത്. തിരുവനന്തപുരം സെൻട്രൽ: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പങ്കെടുക്കും. കണ്ണൂരിൽ മണിപ്പൂർ മുഖ്യമന്ത്രി എത്തും. കാസർകോട്: ഡൽഹി മുഖ്യമന്ത്രി പങ്കെടുക്കും.കൊല്ലം, കാഞ്ഞിരപ്പള്ളി: ഗോവ മുഖ്യമന്ത്രി പ്രചാരണത്തിന് നേതൃത്വം നൽകും.
ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇനി പത്തോളം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിക്കാനുള്ളത്. ഇതുവരെ രണ്ട് ഘട്ടങ്ങളിലായി 86 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ബിജെപി ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു.
ഏറ്റവും കൂടുതൽ ചർച്ചയാകുന്ന തിരുവനന്തപുരം സെൻട്രൽ, മാവേലിക്കര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ ആരെന്ന് മൂന്നാം പട്ടികയിലൂടെ അറിയാം. കോൺഗ്രസിലെയും മറ്റ് പാർട്ടികളിലെയും വിമത നീക്കങ്ങൾ നിരീക്ഷിച്ച ശേഷം ശക്തരായ സ്ഥാനാർത്ഥികളെ ഈ മണ്ഡലങ്ങളിൽ ഇറക്കാനാണ് ബിജെപി നീക്കം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ എറണാകുളത്തെ പഴയ ഗൺമാനെ തേടിയെത്തി! വർഷങ്ങൾക്കിപ്പുറം അപൂർവ്വ കൂടിക്കാഴ്ച;





