“മരണം വരെ കോൺഗ്രസ്”; സീറ്റ് നിഷേധിച്ചതിലെ പരാതികൾ തള്ളി അരിത ബാബു; കായംകുളത്ത് എം. ലിജുവിനായി രംഗത്തിറങ്ങും

ആലപ്പുഴ: കായംകുളം നിയമസഭാ മണ്ഡലത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് എം. ലിജു യുഡിഎഫ് സ്ഥാനാർത്ഥിയായി ജനവിധി തേടും. സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പാർട്ടി വിടുമെന്ന പ്രചാരണങ്ങൾ തള്ളി യുവനേതാവ് അരിത ബാബു തന്നെ രംഗത്തെത്തി. തനിക്ക് സീറ്റ് നൽകാത്തതിൽ യാതൊരു നിരാശയും ഇല്ലെന്നും വ്യക്തികളേക്കാൾ വലുത് പ്രസ്ഥാനമാണെന്നും അരിത ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
 സീറ്റ് കിട്ടാത്തതിനാൽ പാർട്ടി വിടുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. “മരണം വരെ കോൺഗ്രസ്” എന്ന നിലപാടിൽ താൻ ഉറച്ചുനിൽക്കുന്നു. സ്ഥാനമാനങ്ങൾ മോഹിച്ചല്ല രാഷ്ട്രീയത്തിൽ വന്നതെന്നും അരിത വ്യക്തമാക്കി. നിലവിലെ രാഷ്ട്രീയ സാഹചര്യം വിശദീകരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തന്നെ നേരിട്ട് ഫോണിൽ വിളിച്ചിരുന്നു. ഈ തവണ മാറിനിൽക്കണമെന്ന അദ്ദേഹത്തിന്റെ നിർദ്ദേശം പതിനായിരം സീറ്റുകൾ ലഭിച്ചതിനേക്കാൾ വലിയ അംഗീകാരമായി കാണുന്നുവെന്ന് അരിത പറഞ്ഞു.
 എം. ലിജുവിന്റെ വിജയത്തിനായി മണ്ഡലത്തിൽ സജീവമായി പ്രവർത്തിക്കും. പാർട്ടി എടുക്കുന്ന തീരുമാനങ്ങൾ അന്തിമമാണെന്നും എല്ലാ പ്രവർത്തകരും ലിജുവിനൊപ്പം നിൽക്കണമെന്നും അരിത അഭ്യർത്ഥിച്ചു.2021-ലെ തിരഞ്ഞെടുപ്പിൽ കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു അരിത ബാബു. കഴിഞ്ഞ അഞ്ച് വർഷക്കാലം മണ്ഡലത്തിൽ സജീവമായിരുന്ന അരിതയെ ഇത്തവണയും സ്ഥാനാർത്ഥി പട്ടികയിൽ പരിഗണിച്ചിരുന്നു. എന്നാൽ ആലപ്പുഴയിലെ മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് എം. ലിജുവിനെ മത്സരിപ്പിക്കാൻ ഹൈക്കമാൻഡ് തീരുമാനിക്കുകയായിരുന്നു.ജില്ലാ പഞ്ചായത്ത് അംഗമായും സ്ഥാനാർത്ഥിയായും തന്നെ വളർത്തിയ പ്രസ്ഥാനത്തെ പ്രതിസന്ധിയിലാക്കില്ലെന്ന്  അരിതബാബു
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.