ദുബായ്: പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നു. ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഗള്‍ഫിലെ തന്ത്രപ്രധാനമായ ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഇറാന്‍ മിസൈല്‍ ആക്രമണം തുടങ്ങിയതോടെ ഗള്‍ഫ് മേഖല യുദ്ധക്കളമായി മാറി. സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍ എന്നിവിടങ്ങളിലെ എണ്ണ-പ്രകൃതിവാതക പ്ലാന്റുകള്‍ക്ക് നേരെയാണ് ഇറാന്റെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. ഇതോടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 109 ഡോളറിന് മുകളിലെത്തി. ഇന്ധനവില കുതിച്ചുയരുന്നത് ഇന്ത്യയിലടക്കം വലിയ സാമ്പത്തിക പ്രതിസന്ധിക്ക് വഴിവെക്കും.
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക പ്ലാന്റായ ഖത്തറിലെ റാസ് ലഫാനിലും സൗദി തലസ്ഥാനമായ റിയാദിലും ഉണ്ടായ സ്‌ഫോടനങ്ങള്‍ പ്രവാസി മലയാളികളെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. റിയാദിലെ ജനവാസ മേഖലയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് നാല് പ്രവാസികള്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. അബുദാബിയിലെ ഹബ്ഷാന്‍ ഗ്യാസ് ഫെസിലിറ്റി, ബാബ് എണ്ണപ്പാടം എന്നിവിടങ്ങളിലെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ലക്ഷക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന ഈ മേഖലകളില്‍ യുദ്ധം പടരുന്നത് തൊഴില്‍ സുരക്ഷയെയും ജീവിതത്തെയും ബാധിക്കുമെന്ന ആശങ്കയിലാണ് പ്രവാസി ലോകം.
തങ്ങളുടെ ഉന്നത സുരക്ഷാ മേധാവി അലി ലാരിജാനിയെയും ഇന്റലിജന്‍സ് മന്ത്രി ഇസ്മായില്‍ ഖത്തീബിനെയും വധിച്ച ഇസ്രായേലിന് കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളിലെ കൂടുതല്‍ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ വരും മണിക്കൂറുകളില്‍ ലക്ഷ്യം വെക്കുമെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. മേഖലയില്‍ ഒരു സമ്പൂര്‍ണ്ണ സാമ്പത്തിക യുദ്ധത്തിനാണ് ഇറാന്‍ കോപ്പുകൂട്ടുന്നത്. ഇസ്രായേലിന്റെ ഈ നടപടിയെ ഖത്തര്‍ നിശിതമായി അപലപിച്ചു.
ഊര്‍ജ്ജ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടതോടെ ലോകം വലിയൊരു ഊര്‍ജ്ജ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ക്രൂഡ് ഓയില്‍ വിലയില്‍ പെട്ടെന്നുണ്ടായ അഞ്ച് ശതമാനം വര്‍ദ്ധനവ് വരും ദിവസങ്ങളില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകും. യുദ്ധം നീണ്ടുപോയാല്‍ വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കാനും ഗള്‍ഫ് യാത്രകള്‍ ദുഷ്‌കരമാകാനും സാധ്യതയുണ്ട്. ഓരോ തുള്ളി രക്തത്തിനും അമേരിക്കയും ഇസ്രായേലും വലിയ വിലയൊടുക്കേണ്ടി വരുമെന്ന ഇറാന്റെ പ്രഖ്യാപനം ലോകരാഷ്ട്രങ്ങളെ ഒരുപോലെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്.
സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍ എന്നിവിടങ്ങളിലെ എണ്ണ-പ്രകൃതിവാതക പ്ലാന്റുകള്‍ക്ക് നേരെയാണ് ഇറാന്റെ അപ്രതീക്ഷിതവും അതിശക്തവുമായ ആക്രമണം ഉണ്ടായത്. ഇതോടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 109 ഡോളറിന് മുകളിലേക്ക് കുതിച്ചു കയറി. ഈ വിലക്കയറ്റം ഇന്ത്യയെയും വിശേഷിച്ച് കേരളത്തെയും വന്‍ സാമ്പത്തിക തകര്‍ച്ചയിലേക്കാകും നയിക്കുക.
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക പ്ലാന്റായ ഖത്തറിലെ റാസ് ലഫാനില്‍ ഉണ്ടായ സ്‌ഫോടനം വരാനിരിക്കുന്ന വലിയൊരു ദുരന്തത്തിന്റെ സൂചനയാണ്. ഇന്ത്യയിലേക്കുള്ള എല്‍പിജി (ഘജഏ) ഇറക്കുമതിയുടെ സിംഹഭാഗവും വരുന്നത് ഖത്തറില്‍ നിന്നാണെന്നിരിക്കെ, ഈ പ്ലാന്റുകള്‍ക്ക് നേരെ ആക്രമണം തുടരുന്നത് കേരളത്തിലെ അടുക്കളകളെ പുകയില്ലാതാക്കും. പാചകവാതകം കിട്ടാക്കനിയാകുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രണാതീതമാകും. ഇന്ധനവില വര്‍ദ്ധനവ് ഗതാഗത മേഖലയെ തളര്‍ത്തുന്നതോടെ കേരളം ഒരു വലിയ ഭക്ഷ്യക്ഷാമത്തിലേക്കും വിലക്കയറ്റത്തിലേക്കും കൂപ്പുകുത്തുമോ എന്ന ഭീതിയിലാണ് പൊതുജനം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.







