തിരുവനന്തപുരം: സംസ്ഥാനത്തെ കോടതികളിലെ അമിത ജോലിഭാരം കുറയ്ക്കുന്നതിനും കെട്ടിക്കിടക്കുന്ന ഇ-ചെല്ലാൻ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുമായി ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് നൽകാൻ കേരള സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് വാഹന ഉടമകൾക്ക് വലിയ ആശ്വാസം നൽകുന്ന ഈ സുപ്രധാന തീരുമാനമെടുത്തത്.
ഇതനുസരിച്ച് 2024 ഡിസംബർ 31 വരെ രേഖപ്പെടുത്തിയിട്ടുള്ള എല്ലാ ട്രാഫിക് നിയമലംഘനങ്ങളുടെയും പിഴത്തുകയിൽ പകുതി മാത്രം അടച്ചാൽ മതിയാകും. ഈ ആനുകൂല്യം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ 2026 ഏപ്രിൽ 30-നകം കുടിശ്ശിക തീർപ്പാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഒരേ വാഹനത്തിന് തന്നെ ഒന്നിലധികം നിയമലംഘനങ്ങളും വലിയ തുക പിഴയായും വന്നതോടെ പല ഉടമകളും തുക അടയ്ക്കാൻ വിമുഖത കാണിക്കുന്ന സാഹചര്യം നിലവിലുണ്ടായിരുന്നു.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ വാഹനത്തിനു പിഴ ഉണ്ടോ ഏന് പരിശോധിക്കം
ഈ പശ്ചാത്തലത്തിൽ കുടിശ്ശിക പിരിച്ചെടുക്കുന്നതിനായി ട്രാൻസ്പോർട്ട് കമ്മീഷണർ സമർപ്പിച്ച ശുപാർശ അംഗീകരിച്ചാണ് സർക്കാർ ഇത്തരമൊരു പൊതുമാപ്പ് പദ്ധതി നടപ്പിലാക്കുന്നത്. പിഴത്തുകയിലെ ഈ ഇളവ് സാധാരണക്കാരായ വാഹന ഉടമകൾക്ക് സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനൊപ്പം നിയമനടപടികൾ ലഘൂകരിക്കാനും സഹായിക്കും.


പൂജപ്പുര മുതല്‍ മുണ്ടയാട് വരെ അതിവേഗം പറപറക്കാം; അഞ്ചുവര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകാന്‍ ഇ. ശ്രീധരന്റെ ‘ഹരിത റെയില്‍ ഇടനാഴി’; വിപ്ലവ പദ്ധതിയുടെ രൂപരേഖ അറിയാം….. മൂന്ന് വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന 23 സ്റ്റേഷനുകള്‍ ഏതെല്ലാം?
കെഎസ്ആര്‍ടിസിയില്‍ സ്ത്രീ സൗജന്യ യാത്ര: സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി; പദ്ധതി നടപ്പാക്കിയാല്‍ മാസം 112 കോടിയുടെ അധിക ബാധ്യത; ഓര്‍ഡിനറി ബസുകളില്‍ മാത്രമെങ്കില്‍ നഷ്ടം 57 കോടി; ജൂണ്‍ 15-ലെ പ്രഖ്യാപനത്തില്‍ ഇനി മന്ത്രിസഭാ തീരുമാനം നിര്‍ണ്ണായകം





