പാലക്കാട് പോരാട്ടത്തിന് രമേഷ് പിഷാരടി; മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി പ്രചാരണത്തിലേക്ക്; സ്വന്തം മണ്ഡലത്തിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നത് വലിയ ഭാഗ്യം

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ തന്റെ തിരഞ്ഞെടുപ്പ് നിലപാടുകൾ വ്യക്തമാക്കി രമേഷ് പിഷാരടി. ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം നാടായ കുഴൽമന്ദം ഉൾപ്പെടുന്ന പാലക്കാട് മണ്ഡലത്തിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ കഴിയുന്നത് വലിയ ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 പാലക്കാട് നിലനിൽക്കുന്ന രാഷ്ട്രീയ വിവാദങ്ങളിൽ ജനം അന്തിമ തീരുമാനമെടുക്കും. എല്ലാ കാലത്തും വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്, അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ട് പോകാനാണ്ലക്ഷ്യമിടുന്നത്.സ്ഥാനാർത്ഥിത്വത്തിന് പിന്നാലെ നടൻ മമ്മൂട്ടി വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയതായും ആവശ്യമായ നിർദ്ദേശങ്ങൾ അദ്ദേഹം നൽകിയതായും പിഷാരടി പറഞ്ഞു. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ മമ്മൂട്ടി പാലക്കാട് എത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഇതൊരു ഓട്ടമത്സരമല്ല, മറിച്ച് ആശയങ്ങളുടെ പോരാട്ടമാണ്. പാലക്കാട് തന്റെ മുഖ്യ എതിരാളി ബിജെപിയാണെന്നും പിഷാരടി വ്യക്തമാക്കി.
 സിനിമാ മേഖലയിലുള്ള ആരെയും നിർബന്ധിച്ച് പ്രചാരണത്തിന് കൊണ്ടുവരില്ല. പാലക്കാട്ടുകാരുടെ മാനസിക സന്തോഷത്തിനും ശാരീരിക ഉന്മേഷത്തിനും മുൻഗണന നൽകുന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കുമെന്നും അദ്ദേഹം പറഞ്ഞു.രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ, താൻ രാഹുലിനെ പിന്തുണച്ചു എന്നത് കേവലം തലക്കെട്ട് മാത്രമാണെന്നും ഒരു എംഎൽഎ എന്ന നിലയിലാണ് അദ്ദേഹത്തെ വിളിച്ചതെന്നും പിഷാരടി വിശദീകരിച്ചു. ഷാഫിയും രാഹുലും മണ്ഡലത്തിൽ ഉണ്ടാക്കിയ സ്വാധീനം വോട്ടായി മാറുമെന്ന ആത്മവിശ്വാസത്തിലാണ് പിഷാരടി.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.