കൊച്ചി: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ട്വന്റി20 പാർട്ടി ഔദ്യോഗികമായി പുറത്തുവിട്ടു. സിനിമാ-സീരിയൽ രംഗത്തെ പ്രമുഖ താരങ്ങളെ അണിനിരത്തിക്കൊണ്ട് വലിയ രാഷ്ട്രീയ മുന്നേറ്റത്തിനാണ് പാർട്ടി ഇത്തവണ ലക്ഷ്യമിടുന്നത്.
പ്രമുഖ നടിമാരായ വീണ നായർ, അഞ്ജലി നായർ, ലക്ഷ്മി പ്രിയ എന്നിവർ തിരഞ്ഞെടുപ്പ് ഗോദയിൽ മാറ്റുരയ്ക്കുമെന്ന് പാർട്ടി അറിയിച്ചു. വീണ നായർ ഏറ്റുമാനൂർ മണ്ഡലത്തിൽ നിന്നും, അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ നിന്നും, ജനവിധി തേടും. സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ സജീവമായ നടി ലക്ഷ്മി പ്രിയ പെരുമ്പാവൂർ മണ്ഡലത്തിലാണ് ജനവിധി തേടുന്നത്.
ഇത്തവണ താൻ മത്സരരംഗത്തുണ്ടാകില്ലെന്ന് ട്വന്റി20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ബിസിനസ്സ് വ്യക്തിത്വം പ്രോമി കുര്യാക്കോസിനെ അങ്കമാലി മണ്ഡലത്തിലേക്കും പാർട്ടി പരിഗണിക്കുന്നുണ്ട്. പ്രൊഫഷണലുകളെയും കലാകാരന്മാരെയും ഉൾപ്പെടുത്തിക്കൊണ്ട് ഭരണരംഗത്ത് മാറ്റം കൊണ്ടുവരികയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സ്ഥാനാർത്ഥി പ്രഖ്യാപന വേളയിൽ പാർട്ടി നേതൃത്വം വ്യക്തമാക്കി.


സുധാകരനെ തൊട്ടാല്‍ കളി മാറും; കെ.സി. വന്നിട്ടും വഴങ്ങാതെ ‘കണ്ണൂരിലെ സിംഹം’; സണ്ണി ജോസഫും കുടുക്കില്‍, കോണ്‍ഗ്രസില്‍ അസാധാരണ പ്രതിസന്ധി
ശശി തരൂര്‍ മത്സരിക്കില്ല; അനന്തപുരിയില്‍ ചാണക്യതന്ത്രവുമായി യു.ഡി.എഫ്: മുരളി ‘സ്റ്റാര്‍’; തിരുവനന്തപുരം സിപി ജോണിന് തന്നെ; നേമത്ത് വൈഷ്ണാ സുരേഷ് അട്ടിമറി നടത്തുമോ? മുട്ടടയിലെ വിസ്മയം നേമത്ത് വീണ്ടും ആവര്‍ത്തിക്കുമോ?





