തിരുവനന്തപുരം: ദുബായ് വിമാനത്താവളം അപ്രതീക്ഷിതമായി അടച്ചത് കാരണം പകുതി വഴിയിൽ മടങ്ങേണ്ടി വന്ന യാത്രക്കാരെ എമിറേറ്റ്സ് അധികൃതർ തിരികെ ദുബായിലെത്തിച്ചു. ഇന്ന് പുലർച്ചെ പ്രത്യേക വിമാനത്തിലാണ് യാത്രക്കാരെ എത്തിച്ചത്. ഇന്നലെ പുലർച്ചെ തിരുവനന്തപുരത്തുനിന്നും ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനമാണ് ദുബായ് വിമാനത്താവളം അടച്ചതിന് തുടർന്ന് തിരുവനന്തപുരത്ത് തിരിച്ചിറക്കിയത്.
വിമാനം ദുബായിൽ എത്തുന്നതിന് മുൻപ്തന്നെ പാതിവഴിയിൽ തിരികെ വരികയായിരുന്നു. യാത്ര അനിശ്ചിതത്വ ത്തിലായതിനാൽ യാത്രക്കാരെ നഗരത്തിലെ വിവിധ ഹോട്ടലുകളിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു. അനിഷ്ട സംഭവങ്ങളെ തുടർന്ന് അടച്ച ദുബായ് വിമാനത്താവളം വീണ്ടും തുറന്നതോടെയാണ് യാത്രക്കാരെ തിരികെ ദുബായിലെത്തിക്കാൻ കഴിഞ്ഞത്.
ദുബായിലേക്ക് മാത്രമല്ല ദുബായ് വഴി വിവിധ രാജ്യങ്ങളിലേക്ക് പോകാനുള്ള യാത്രക്കാരും തിരുവനന്തപുരത്ത് കുടുങ്ങിയിരുന്നു. ദുബായ് വിമാനത്താവളത്തിലെ എണ്ണ സംഭരണിയ്ക്ക് ഇറാന്റെ ആക്രമണത്തിൽ തീപിടിത്തം ഉണ്ടായതിന് തുടർന്നാണ് പെട്ടെന്ന് വിമാനത്താവളം അടക്കേണ്ടി വന്നത്. 360 യാത്രക്കാരാണ് എമിറേറ്റ്സ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെല്ലാം തിരികെ ദുബായിൽ എത്തിയിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഹോര്‍മുസ് കടലിടുക്കില്‍ ഇറാന് പിടിച്ചെടുത്ത കപ്പലുകളുടെ ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് യുഎസ്





