കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ആശുപത്രിക്ക് നേരെ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടു. 2000 ബെഡ് സൗകര്യമുള്ള കൂറ്റൻ ആശുപത്രി കെട്ടിടത്തിന് നേരെ രാത്രിയിലായിരുന്നു ആക്രമണം. സംഭവത്തിൽ 250-ലേറെ പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ അധികൃതർ സ്ഥിരീകരിച്ചു.
ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ടുവെന്ന അഫ്ഗാന്റെ വാദം പാകിസ്താൻ തള്ളി. അഫ്ഗാനിലെ തീവ്രവാദ കേന്ദ്രങ്ങളെയും അവർക്ക് പിന്തുണ നൽകുന്ന അടിസ്ഥാന സൗകര്യങ്ങളെയുമാണ് ലക്ഷ്യമിട്ടതെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ വക്താവ് മൊഷറഫ് സയിദി പറഞ്ഞു. ആശുപത്രിയെ ലക്ഷ്യമിട്ടിട്ടില്ലെന്നും സിവിലിയൻമാരെ ബാധിച്ചിട്ടില്ലെന്നുമാണ് പാക് നിലപാട്.
ആക്രമണത്തെ ശക്തമായി അപലപിച്ച് അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ രംഗത്തെത്തി. “വീടുകളും ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ലക്ഷ്യം വെക്കുന്നത് യുദ്ധകുറ്റകൃത്യമാണ്. പുണ്യമാസമായ റമദാനിൽ മനുഷ്യജീവനുകളോട് കാണിക്കുന്ന ഈ ക്രൂരത അതീവ വേദനാജനകമാണ്,” എന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.
ഇറാനില്‍ ഭരണകൂട വിരുദ്ധ പ്രക്ഷോഭം രൂക്ഷം! പ്രതിഷേധക്കാര്‍ക്ക് ‘സഹായം ഉടനെത്തും’ എന്ന് ട്രംപ്; ലോകം യുദ്ധഭീതിയില്‍!


ലെബനനില്‍ ആവേശക്കടല്‍; ഇസ്രായേലുമായി വെടിനിര്‍ത്തല്‍! ‘ചരിത്രപരമായ ദിനം’ എന്ന് ട്രംപ്; ഇറാനുമായും സമാധാനത്തിന് വഴിതുറക്കുന്നു; ആയുധങ്ങള്‍ എല്ലാവരും ഉപേക്ഷിക്കുമോ? അണവായുധം ഇറാന് വേണ്ടെന്ന് വച്ചേക്കും





