തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നതോടെ എൻ.ഡി.എ മുന്നണിയിൽ തങ്ങൾ ആദ്യഘട്ട 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബി.ഡി.ജെ.എസ്. പരിചയസമ്പന്നരെയും പുതുമുഖങ്ങളെയും ഒരുപോലെ പരിഗണിച്ചുകൊണ്ടുള്ള പട്ടികയാണ് പാർട്ടി നേതൃത്വം പുറത്തുവിട്ടിരിക്കുന്നത്.
കായംകുളം മണ്ഡലത്തിൽ തമ്പി മേട്ടുതറയാണ് പോരാട്ടത്തിനിറങ്ങുന്നത്. കുട്ടനാട്ടിൽ സന്തോഷ് ശാന്തിയും അരൂരിൽ അഡ്വ. പി.എസ്. ജ്യോതിസും സ്ഥാനാർത്ഥികളാകും. കോട്ടയം മണ്ഡലത്തിൽ പി. അനിൽ കുമാറാണ് എൻ.ഡി.എ സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്.
മറ്റ് പ്രമുഖ സ്ഥാനാർത്ഥികൾ ഇവരാണ്, കടുത്തുരുത്തിയിൽ സുരേഷ് ഇട്ടിക്കുക്കുന്നേൽ ഉടുമ്പൻചോലയിൽ അഡ്വ. സംഗീത വിശ്വനാഥൻ കുന്നംകുളത്തു രജിൽ കെ.ആർ നെന്മാറയിൽ എ.എൻ. അനുരാഗ്
മലബാർ മേഖലയിലെ നിർണ്ണായക മണ്ഡലങ്ങളിലും കരുത്തരായ സ്ഥാനാർത്ഥികളെയാണ് ബി.ഡി.ജെ.എസ് അണിനിരത്തിയിട്ടുള്ളത്. കോട്ടയ്ക്കലിൽ സുബ്രഹ്മണ്യൻ ചുക്കപ്പള്ളിയും നിലമ്പൂരിൽ ഗിരീഷ് മേക്കാടും പോരാട്ടത്തിനിറങ്ങുമ്പോൾ, പേരാവൂരിൽ പൈലി വാത്യാട്ടും കൊടുവള്ളിയിൽ ഗിരി പാമ്പനാലും എൻ.ഡി.എ സഖ്യത്തിനായി വോട്ട് തേടും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 23 സീറ്റുകളിൽ ജനവിധി തേടിയ ബിഡിജെഎസ്, ഇത്തവണ അത് 27 ആയി ഉയർത്തിയേക്കുമെന്നാണ് സൂചന. ചേർത്തലയിൽ നടന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷമാണ് സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.


ശബരിമല കേസില്‍ നടന് ജയറാമിന് ഇ.ഡി സമന്‍സ്! സ്വര്‍ണ്ണപ്പാളികള്‍ വീട്ടിലെത്തിച്ച് പൂജിച്ച ദൃശ്യങ്ങളില്‍ വ്യക്തത തേടും ! ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള ബന്ധത്തില്‍ സാമ്പത്തിക ഇടപാട് നടന്നോയെന്നും പരിശോധിക്കും
മന്ത്രി മാപ്പു പറഞ്ഞു; ഭാര്യയോട് ഫോണില്‍ മാപ്പു പറഞ്ഞ് ഗണേഷ് കുമാര്‍; ഗണേഷ് കുമാറും ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചു; വിവാഹ മോചനമില്ല, രാജി ഒഴിവാക്കാന്‍ മാപ്പു പറച്ചില്





