കണ്ണൂർ: ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് പരാതിയിൽ കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറി കല്ലിക്കോടൻ രാഗേഷിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. രാഗേഷ് പ്രസിഡന്റായ ‘ലേബർ ബാങ്ക് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി’യുടെ ബാങ്ക് അക്കൗണ്ട് വഴി ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നുവെന്ന പരാതിയിലാണ് നടപടി.
തമിഴ്നാട് സ്വദേശിയായ ഒരാളാണ് ഓൺലൈൻ തട്ടിപ്പിനിരയായത്. ഈ തുക രാഗേഷിന്റെ നേതൃത്വത്തിലുള്ള സൊസൈറ്റിയുടെ അക്കൗണ്ടിലേക്കാണ് എത്തിയതെന്ന് സൈബർ പോലീസ് കണ്ടെത്തി. ഇതേത്തുടർന്നാണ് തമിഴ്നാട് പോലീസ് കണ്ണൂരിലെത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ലേബർ ബാങ്ക് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ സമാനമായ പരാതികളിൽ കണ്ണൂർ ടൗൺ പോലീസിലും നിലവിൽ കേസുകൾ നിലനിൽക്കുന്നുണ്ട്. സൊസൈറ്റിയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്യപ്പെട്ടതാണോ അതോ നേരിട്ട് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വിധിയെഴുതി കേരളം; ഇനി ഉറ്റുനോക്കുന്നത് മെയ് നാലിലേക്ക്; മുന്നണികള്‍ കണക്കുകൂട്ടലില്‍





