കൊച്ചി: ബാഹുബലിയും ഭല്ലാലദേവനും കട്ടപ്പയും ശിവകാമിയുമെല്ലാം മലയാളത്തില്‍ സംസാരിക്കുന്നു; അതും എറണാകുളം ജില്ലയിലെ ഒരു സര്‍ക്കാര്‍ വിദ്യാലയത്തിന് വേണ്ടി! എലഞ്ഞി ഗവണ്മെന്റ് ടെക്നിക്കല്‍ ഹൈസ്കൂളിന്റെ പുത്തന്‍ പരസ്യ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ബാഹുബലി സിനിമയിലെ രംഗങ്ങള്‍ കോര്‍ത്തിണക്കി സ്കൂളിന്റെ സവിശേഷതകള്‍ വിവരിക്കുന്ന ഈ ‘സ്പൂഫ്’ വീഡിയോ ഇതിനോടകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു. എഐ സാങ്കേതിക വിദ്യയിലാണ് ഈ പരസ്യ നിര്‍മ്മാണം.
ബാഹുബലി വിചിത്രമായ യന്ത്രങ്ങള്‍ ഉണ്ടാക്കി ജനങ്ങളുടെ കയ്യടി നേടുന്നത് കണ്ടു അമ്പരക്കുന്ന ഭല്ലാലദേവനെയാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. ‘ഇത് അവന് എങ്ങനെ സാധിക്കുന്നു? എവിടെ നിന്നാണ് അവന് ഈ ബുദ്ധി കിട്ടിയത്?’ എന്ന ഭല്ലാലദേവന്റെ ചോദ്യത്തിന് കട്ടപ്പ നല്കുന്ന മറുപടിയാണ് വീഡിയോയിലെ ഹൈലൈറ്റ്. ‘അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല, അദ്ദേഹം പഠിച്ചത് എലഞ്ഞി ടെക്നിക്കല്‍ ഹൈസ്കൂളിലാണ്. അവിടെ എട്ടാം ക്ലാസ് മുതല്‍ സാങ്കേതിക വിദ്യയും പ്രായോഗിക പരിശീലനവും നല്‍കുന്നുണ്ട്. അതുകൊണ്ടാണ് ബാഹുബലിക്ക് ഈ അറിവ് ലഭിച്ചത്’ എന്നാണ് കട്ടപ്പയുടെ മാസ് ഡയലോഗ്.
തന്റെ മകനെയും ആ സ്കൂളില്‍ ചേര്ത്തിരുന്നെങ്കില് അവന് വെറും ഭല്ലാലദേവനല്ല, പകരം ഒരു ‘എഞ്ചിനീയര്‍ ഭല്ലാലദേവന്’ ആയേനെ എന്ന് പിതാവ് ഖേദിക്കുന്നതും ഇതിന് മറുപടിയായി ശിവകാമി ദേവി നടത്തുന്ന പ്രസംഗവും ഏറെ രസകരമാണ്. ‘ഇന്ന് ലോകം മുഴുവന്‍ ടെക്നോളജിക്ക് പിന്നാലെ പോകുമ്പോള്‍, ബാഹുബലി എലഞ്ഞിയില്‍ നിന്നും പഠിച്ച കരുത്തുമായി മുന്നേറുകയാണ്’ എന്ന് ശിവകാമി പറയുന്നതിലൂടെ സ്കൂളിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
‘ബാഹുബലിയെ പോലെ സാങ്കേതിക മികവുള്ളവരാകാന്‍ നിങ്ങളുടെ കുട്ടികളെയും ചേര്‍ക്കൂ’ എന്ന ആഹ്വാനത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. എട്ടാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തെക്കുറിച്ചുള്ള വിവരങ്ങളും സ്കൂളിന്റെ കോണ്ടാക്ട് നമ്പറുകളും വീഡിയോയില്‍ നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ സ്കൂളുകളുടെ പ്രചാരണത്തിനായി ഇത്രയും സര്‍ഗ്ഗാത്മകമായ രീതിയില്‍ ഒരു വീഡിയോ തയ്യാറാക്കിയതിന് പിന്നിലെ ബുദ്ധിയെ സോഷ്യല്‍ മീഡിയ അഭിനന്ദിക്കുകയാണ്. സാധാരണ സ്കൂള്‍ പരസ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി, സിനിമാ രംഗങ്ങളെ തമാശരൂപേണ ഉപയോഗിച്ചത് കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ ആകര്‍ഷിക്കുന്നു.
ഡിജിറ്റല്‍ യുഗത്തില്‍ സാങ്കേതിക വിദ്യാഭ്യാസത്തിന് നല്‍കേണ്ട പ്രാധാന്യം വ്യക്തമാക്കാന്‍ ഈ വീഡിയോയ്ക്ക് സാധിച്ചു. എന്തായാലും എലഞ്ഞി സ്കൂളിന്റെ ഈ ‘ബാഹുബലി പരീക്ഷണം’ ഇപ്പോള്‍ വൈറലാണ്!
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഓസ്കറിൽ ചരിത്രം കുറിച്ച് ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’! മികച്ച സംവിധായകൻ പോൾ തോമസ് ആൻഡേഴ്സൺ; ഛായാഗ്രഹണത്തിൽ റെക്കോർഡിട്ട് ഓട്ടം ഡ്യൂറൾഡ്; സിന്നേഴ്സിനെ പിന്നിലാക്കി പുരസ്കാര നേട്ടം!





