തിരുവനന്തപുരം: അഴിമതിക്കെതിരെയുള്ള പോരാട്ടം സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൂടുതൽ ശക്തമാക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ. അഴിമതിക്കെതിരെ ഡിജിറ്റൽ പരിവർത്തനത്തിലൂടെ കർശന നടപടികൾ സ്വീകരിക്കാനാണ് വിജിലൻസിന്റെ തീരുമാനം.
സൈബർ ഫോറൻസിക്ക് മുതൽ എ ഐ നിരീക്ഷണം വരെയുള്ള സാങ്കേതികവിദ്യകൾ പരമാവധി ഉപയോഗപ്പെടുത്തി അഴിമതിക്കെതിരെ ശക്തമായി പ്രവർത്തിക്കാനാണ് വിജിലൻസ് ലക്ഷ്യമിടുന്നത്. അഴിമതിക്കാർ ഡിജിറ്റൽ ഇടപാടുകൾ കൂടുതലായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം.
ഡിജിറ്റൽ ഇടപാടുകൾ സൂക്ഷ്മമായി നിരീക്ഷിച്ചു അഴിമതി സാധ്യതകൾ പരിശോധിക്കാനാണ് വിജിലൻസ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. വിജിലൻസ് ആസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള സൈബർ ഫോറൻസിക്ക് ലാബ് വഴി ശാസ്ത്രീയമായ തെളിവ് വിശകലനം നടത്തി അന്വേഷണം കൂടുതൽ വേഗത്തിലും കാര്യക്ഷമവുമാക്കാനും വിജിലൻസ് പദ്ധതിയിട്ടിട്ടുണ്ട്. പഴുതകൾ ഇല്ലാത്ത അന്വേഷണവും ശാസ്ത്രീയ തെളിവു ശേഖരണവും കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾക്ക് കൂടുതൽ സഹായകമാകുമെന്ന് വിജിലൻസ് കരുതുന്നു.


കേരള പൊലീസിന് കരുത്തായി 330 പുതിയ അംഗങ്ങൾ കൂടി; പാസിംഗ് ഔട്ട് പരേഡ് നടന്നു
‘മലപ്പുറത്തെ പ്രശ്നം പറയുന്നത് എങ്ങനെ വർഗീയതയാകും?’; വീണാ ജോർജിനോട് പ്രമോദ് രാമൻ





