തിരുവനന്തപുരം: കേരളത്തിലെ നിയമസഭാതെരഞ്ഞെടുപ്പിൽ പ്രചരണത്തിന് മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി ബിജെപി കേന്ദ്ര നേതൃത്വം. എന്നാൽ പ്രാദേശിക തലത്തിലുള്ള ചുവരെഴുത്തുകൾ, പ്രചരണസാമഗ്രികൾ ഒരുക്കൽ തുടങ്ങിയ ചുമതലകൾ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ചുമതലയായിരിക്കും.
കേരള നിയമസഭാ തെ രഞ്ഞെടുപ്പിന് വലിയതോതിലുള്ള പ്രചരണ പരിപാടികളാണ് ബിജെപി കേന്ദ്രനേതൃത്വം ആസൂത്രണം ചെയ്തിട്ടുള്ളത്. എൽ ഇ ഡി ബോർഡുകൾ ഘടിപ്പിച്ചിട്ടുള്ള പരസ്യവാഹനങ്ങൾ, എൽ ഇ ഡി വാൾബോർഡുകൾ എന്നിവയാണ് ഇതിൽ പ്രധാനം. നിയോജകമണ്ഡല അടിസ്ഥാനത്തിൽ ആയിരിക്കും പ്രചരണം ഒരുക്കുക.30 ദിവസത്തേക്ക് എന്ന നിലയിലാണ് പരസ്യങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
കരാർ അടിസ്ഥാനത്തിൽ പരസ്യ ചുമതല പല കമ്പനികൾക്കായി നൽകി കഴിഞ്ഞു. കൂടുതലും ഉത്തരേന്ത്യൻ കമ്പനികൾ ആണ് കരാർ കരസ്ഥമാക്കിയിട്ടുള്ളത്. പ്രചരണത്തിനുള്ള ചിത്രങ്ങളും ആശയങ്ങളും പരസ്യവാചകങ്ങളും നൽകുന്നത് ബിജെപി കേന്ദ്ര നേതൃത്വമായിരിക്കും. ഇതിനായി പ്രത്യേക സമിതി പാർട്ടി നേതൃത്വം രൂപീകരിച്ചിട്ടുണ്ട്. കേന്ദ്രഭരണത്തിന്റെ മേന്മകൾ ഉയർത്തി കാട്ടി ക്കൊണ്ടുള്ള കേന്ദ്രീകൃത പരസ്യമാണ് പാർട്ടി നേതൃത്വം ലക്ഷ്യമിടുന്നത്.കേന്ദ്രഭരണത്തിന്റെ നേട്ടങ്ങൾ പൂർണമായും ലഭിക്കണമെങ്കിൽ കേരളത്തിലും ബിജെപി ഭരണം വരണമെന്ന ആശയത്തിനാണ് പരസ്യത്തിൽ ഊന്നൽ നൽകുക. പരസ്യവാഹനങ്ങൾ അധികം താമസിയാതെ കേരളത്തിൽ എത്തും എന്നാണ് സൂചന.


മുള്ളൻപന്നിയെ കൊന്ന കേസ്: വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് ഒളിവിൽ
യുവതിയുടെ ആത്മഹത്യ: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി അറസ്റ്റിൽ





