ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് രാജ്യത്ത് പാചകവാതക വിതരണത്തിന് കേന്ദ്ര സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രണ്ട് സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനിടയിലുള്ള കുറഞ്ഞ കാലയളവ് നിലവിലുള്ള 25 ദിവസത്തിൽ നിന്നും 45 ദിവസമായി ഉയർത്തി . വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങൾ കണക്കിലെടുത്താണ് ഈ അടിയന്തര നടപടി. പുതിയ 45 ദിവസത്തെ നിയന്ത്രണം നിലവിൽ ഗ്രാമീണ മേഖലകളിലെ ഉപഭോക്താക്കൾക്ക് മാത്രമാണ് ബാധകമാകുക. നഗരങ്ങളിൽ നിലവിലുള്ള 25 ദിവസത്തെ കാലാവധി മാറ്റമില്ലാതെ തുടരും.
തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വമ്പൻ പ്രഖ്യാപനങ്ങൾ; പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്!
പശ്ചിമേഷ്യയിലെ സംഘർഷം മൂലം പാചകവാതക ഇറക്കുമതി തടസ്സപ്പെട്ടതും വിതരണത്തിൽ കുറവുണ്ടായതുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സർക്കാരിനെ നയിച്ചത്. പാചകവാതക ക്ഷാമം മുതലെടുത്ത് ഗാർഹിക സിലിണ്ടറുകൾ വ്യവസായ ആവശ്യങ്ങൾക്കായി മറിച്ചുവിൽക്കുന്നവർക്കെതിരെയും അമിതവില ഈടാക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.
അതേസമയം, പാചകവാതകത്തിന് നിയന്ത്രണമുണ്ടെങ്കിലും രാജ്യത്ത് പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു. ആവശ്യമായ ഇന്ധനശേഖരം രാജ്യത്തുണ്ടെന്നും മറ്റ് ഇന്ധനങ്ങളുടെ വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.
വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നീക്കം; 10 ദിവസത്തിനകം സാമ്പത്തിക ധവളപത്രം പുറത്തിറക്കും




