തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റിനെച്ചൊല്ലിയുള്ള തർക്കങ്ങൾക്കൊടുവിൽ സീറ്റ് സിഎംപിക്ക് വിട്ടുനൽകാൻ യുഡിഎഫിൽ ധാരണയായി. കോൺഗ്രസ് ദേശീയ സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഇക്കാര്യം സിഎംപി നേതൃത്വത്തെ അറിയിച്ചത്. സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോൺ ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും.
വി.എസ്. ശിവകുമാർ, ശരത്ചന്ദ്ര പ്രസാദ് തുടങ്ങിയ പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് ഹൈക്കമാൻഡ് ഈ തീരുമാനമെടുത്തത്. തിരുവനന്തപുരം സീറ്റിനായി ശരത്ചന്ദ്ര പ്രസാദ് ഡൽഹിയിലെത്തി ദേശീയ നേതാക്കളെ കണ്ട് അവകാശവാദം ഉന്നയിച്ചെങ്കിലും ഫലമുണ്ടായില്ല. സിഎംപി ആവശ്യപ്പെട്ട രണ്ടാമത്തെ സീറ്റായ കുന്ദമംഗലം വിട്ടുനൽകാൻ മുസ്ലിം ലീഗ് തയ്യാറായില്ലെങ്കിൽ പകരം കുന്ദംകുളം നൽകാനും ധാരണയായിട്ടുണ്ട്.
മറുഭാഗത്ത് എൽഡിഎഫിലും തിരുവനന്തപുരം സീറ്റിനായി കടുത്ത മത്സരം നടക്കുകയാണ്. നിലവിൽ ആന്റണി രാജു പ്രതിനിധീകരിച്ചിരുന്ന സീറ്റിനായി കേരള കോൺഗ്രസ് എം ശക്തമായി രംഗത്തുണ്ട്. തിരുവനന്തപുരം തങ്ങളുടെ ഉറച്ച കോട്ടയാണെന്നും അവിടെ ജയസാധ്യതയുണ്ടെന്നുമാണ് കേരള കോൺഗ്രസ് എം ജില്ലാ നേതൃത്വത്തിന്റെ വാദം. എന്നാൽ, തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ട് എംഎൽഎ സ്ഥാനം നഷ്ടമായ ആന്റണി രാജു വീണ്ടും സീറ്റിനായി ശ്രമിക്കുന്നുണ്ട്. ഈ തർക്കങ്ങൾക്കിടയിൽ സീറ്റ് ഏറ്റെടുത്ത് നേരിട്ട് മത്സരിക്കാൻ സിപിഐഎമ്മും ആലോചിക്കുന്നുണ്ട്.
ഭൂതകാലം നിശബ്ദമായിരിക്കില്ല! കാത്തിരിപ്പിന് വിരാമം; മോഹൻലാലിന്റെ ജന്മദിനത്തിൽ ‘ദൃശ്യം 3’ തിയേറ്ററുകളിലേക്ക്; ജോർജുകുട്ടിയും കുടുംബവും തിരിച്ചെത്തുന്നു


വേട്ടക്കാരന് ഇതാ ഓടിയൊളിക്കുന്നു; പീഡനക്കേസില്‍ കുടുങ്ങിയ ഡി.വൈ.എഫ്.ഐ നേതാവ് അലന് മാത്യു മുങ്ങി; തിരയാന്‍ പ്രത്യേക സംഘം; സി.പി.എമ്മിന് പ്രഹരം




