തി രുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ സൃഷ്ടിച്ച തുടര്‍ച്ചയായ വിവാദങ്ങളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്. ഗണേഷിന്റെ പ്രസ്താവനകളും കുടുംബപ്രശ്നങ്ങളും സര്‍ക്കാരിന്റെ പ്രതിച്ഛായയെ സാരമായി ബാധിച്ചിരിക്കുകയാണെന്ന വിലയിരുത്തലിലാണ് മുഖ്യമന്ത്രി. എന്നാല്‍, നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഗണേഷ് കുമാര്‍ രാജിവെക്കുന്നത് സര്‍ക്കാരിനെയാകെ പ്രതിസന്ധിയിലാക്കുമെന്നതിനാല്‍, ഭാര്യ ബിന്ദു മേനോന് പരാതിയില്ല എന്ന സാങ്കേതിക പഴുത് ഉപയോഗിച്ച് തല്ക്കാലം പ്രശ്നം ഒതുക്കിത്തീര്‍ക്കാനാണ് നീക്കം. ഇനിയും വിവാദങ്ങള്ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ സൃഷ്ടിച്ച തുടര്‍ച്ചയായ വിവാദങ്ങളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്. ഗണേഷിന്റെ പ്രസ്താവനകളും കുടുംബപ്രശ്നങ്ങളും ആവര്‍ത്തിച്ചാല്‍ വിട്ടുവീഴ്ചയില്ലാത്ത കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഗണേഷിന് താക്കീത് നല്കി.
5000 പ്രണയിനികളുണ്ടെന്ന പരാമര്‍ശവും ഗാര്‍ഹിക പീഡനാരോപണങ്ങളും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സ്ത്രീപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇടത് സര്‍ക്കാരിന് ഗണേഷിന്റെ പെരുമാറ്റം വലിയ തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി നേരിട്ട് അറിയിച്ചു. ബിന്ദു മേനോന് പരാതി പിന്‍വലിച്ചതുകൊണ്ട് മാത്രമാണ് ഇപ്പോള്‍ ഗണേഷിന് മന്ത്രിസ്ഥാനത്ത് തുടരാനാകുന്നത്. വാളകത്തെ വീട്ടിലുണ്ടായ സംഭവങ്ങളില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ മന്ത്രിക്കെതിരെ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചെങ്കിലും പരാതിക്കാരി പിന്മാറിയതോടെ കേസ് എടുക്കേണ്ടതില്ലെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തുകയായിരുന്നു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ ഒരു മന്ത്രിയുടെ രാജി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെ നിഷ്പ്രഭമാക്കുമെന്ന ഭയമാണ് സി.പി.എമ്മിനെ ഗണേഷിനെ സംരക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നത്. പത്തനാപുരത്ത് ഗണേഷ് വീണ്ടും സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ ഈ വിവാദങ്ങള്‍ പ്രതിപക്ഷം ആയുധമാക്കുമെന്ന് ഉറപ്പാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസുകളില്‍ കാട്ടുന്ന ശുഷ്കാന്തി സ്വന്തം മന്ത്രിയുടെ കാര്യത്തില്‍ സര്‍ക്കാരിനില്ല എന്ന ആക്ഷേപം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.
മന്ത്രിസ്ഥാനത്തിരുന്ന് നടത്തുന്ന അനാവശ്യ പ്രസ്താവനകള്‍ സര്‍ക്കാരിന്റെ അന്തസ്സിന് നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി ഗണേഷിനെ ബോധ്യപ്പെടുത്തി. വെള്ളാപ്പള്ളി നടേശന് ഉള്‍പ്പെടെയുള്ളവര്‍ ഗണേഷിനെ ‘മന്ത്രിസഭയിലെ പുഴുക്കുത്ത്’ എന്ന് വിശേഷിപ്പിച്ചത് സര്‍ക്കാരിന് വലിയ ക്ഷീണമുണ്ടാക്കി. ഈ സാഹചര്യത്തിലാണ് മേലില്‍ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ശാസിച്ചത്. മുഖ്യമന്ത്രിയുടെ ശാസനയെത്തുടര്‍ന്ന് വികാരാധീനനായി പ്രതികരിച്ച ഗണേഷ്, തന്റെ ചോര കുടിക്കാന്‍ ചിലര്‍ കാത്തിരിക്കുകയാണെന്നും എന്നാല്‍ രാജിവെക്കില്ലെന്നും കെ.എസ്.ആര്.ടി.സി പരിപാടിയില്‍ വ്യക്തമാക്കി.
രാഷ്ട്രീയ എതിരാളികള്‍ക്കും തന്നെ തകര്‍ക്കാന്‍ നോക്കുന്നവര്‍ക്കും നേരെ രൂക്ഷമായ ഭാഷയില്‍ ആഞ്ഞടിച്ച് ഗണേഷ് കുമാര്‍ നല്‍കുന്നത് രാജിവയ്ക്കില്ലെന്ന സന്ദേശമാണ്. തന്നെ പുകച്ചുപുറത്താക്കാമെന്ന് ആരും കരുതേണ്ടെന്നും, രാജി വെക്കുമെന്ന് പ്രതീക്ഷിച്ച് ആരും തന്റെ പുറകെ നടന്ന് സമയം കളയേണ്ടെന്നും മന്ത്രി തുറന്നടിച്ചു. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി മെഡിക്കല്‍ സെന്ററിന്റെയും ഡയാലിസിസ് യൂണിറ്റിന്റെയും ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രിയുടെ വൈകാരികമായ പ്രതികരണം.
മന്ത്രിസഭയുടെ കാലാവധി തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രമേയുള്ളൂവെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ മന്ത്രിക്ക് ഒരു വിലയുമില്ലെന്നും ഗണേഷ് കുമാര്‍ ഓര്‍മ്മിപ്പിച്ചു. ‘എന്നെ ജനങ്ങള്‍ വ്യക്തിപരമായി സ്നേഹിക്കുന്നുണ്ട്. അവരെ എന്നില്‍ നിന്ന് അകറ്റാനും വിദ്വേഷിപ്പിക്കാനുമാണ് ചിലര്‍ ശ്രമിക്കുന്നത്. എന്റെ ചോര വേണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? എങ്കില്‍ ഒരു കത്തി തരൂ, ഞാന്‍ കൈ മുറിച്ചുതരാം. എന്നിട്ട് ആ ചോര കുടിച്ചോളൂ’ – മന്ത്രി ക്ഷോഭത്തോടെ പറഞ്ഞു. താന്‍ ഇന്ന് രാജിവെച്ച് പോകുമെന്ന് കരുതി സന്തോഷിച്ചവര്‍ നിരാശപ്പെടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


‘ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നു; ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള ബന്ധത്തില്‍ വ്യക്തത തേടും





