കൊച്ചി: കേരള ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളിൽ മാറ്റം. ഇന്നലെ മുതൽ മാറ്റം നിലവിൽ വന്നിട്ടുണ്ട്. ക്രിമിനൽ അപ്പീൽ, വധശിക്ഷ പുനപരിശോധന, ക്രിമിനൽ റഫറൻസ്, ക്രിമിനൽ ലീവ് പെറ്റീഷൻ, ക്രിമിനൽ റിവിഷൻ എന്നിവ ഇനിമുതൽ ജസ്റ്റിസ് ഡോ. എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരാണ് ഡിവിഷൻ ബെഞ്ചായിരിക്കും പരിഗണിക്കുക.
സിവിൽ റിട്ട് പെറ്റീഷൻ, അപ്പീൽ റിവിഷൻ, റിട്ട് അപ്പീൽ, ഒറിജിനൽ പെറ്റീഷൻ എന്നിവ ജസ്റ്റിസ് നിഷാബാനു, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുടെ അടങ്ങുന്ന ഡിവിഷൻ ബെഞ്ചും അപ്പീൽ സ്യൂട്ട്, ക്രിമിനൽ അപ്പീലുകൾ, ഇൻഷുറൻസ് തുടങ്ങിയവ ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് പി കൃഷ്ണകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചും പരിഗണിക്കും.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് അവയവദാനം, ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമം, ജനന തീയതി തിരുത്തൽ, വിവരാവകാശ നിയമം, സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ, സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട അപ്പീൽ തുടങ്ങിയവയായിരിക്കും ഇനിമുതൽ പരിഗണിക്കുക.
അബ്കാരി നിയമം, ആയുധ നിയമം, വൈദ്യുതി നിയമം, കെഎസ്ആർടിസി വിഷയങ്ങൾ, പാസ്പോർട്ട് ആക്ട്, വാഹനാപകട നഷ്ടപരിഹാര കേസുകൾ തുടങ്ങിയവ പരിഗണിക്കുക ജസ്റ്റിസ് മുരളി പുരുഷോത്തമൻ ആയിരിക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ശബരിമല യുവതീപ്രവേശനത്തിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സർക്കാർ: സ്ത്രീപ്രവേശനം മതപണ്ഡിതരുമായി ആലോചിച്ച് തീരുമാനിക്കണം’





