ഇന്ത്യ ജയിക്കുമ്പോള്‍ മലയാളി ടീമിലുണ്ടാകണം! ശ്രീശാന്തിന്റെ ക്യാച്ച് മുതല്‍ സഞ്ജുവിന്റെ 89 റണ്‍സ് വരെ; ലോകകപ്പും മലയാളിയും തമ്മിലെന്ത്?

തിരുവനന്തപുരം : ഇന്ത്യ ലോകകപ്പ് ഉയര്‍ത്തുമ്പോഴെല്ലാം അവിടെ ഒരു മലയാളി സാന്നിധ്യമുണ്ടാകുമെന്ന് പറയുന്നത് വെറുമൊരു അന്ധവിശ്വാസമല്ല, മറിച്ച് ചരിത്രമാണ്! ലോകകപ്പ് ഫൈനല്‍ കമന്ററിക്കിടെ ഇക്കാര്യം കമന്റേറ്ററായ രവിശാസ്ത്രി ഇക്കാര്യം എടുത്ത് പറയുകയുണ്ടായി. 1983-ല്‍ സുനില്‍ വത്സനില്‍ തുടങ്ങിയ ആ ചരിത്രബന്ധം 2026-ല്‍ സഞ്ജു സാംസണ്‍ എന്ന പോരാളിയിലെത്തി നില്‍ക്കുകയാണ്.
 അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ കിരീടം ചൂടുമ്പോള്‍, അത് സഞ്ജു എന്ന മലയാളി കരുത്തിന്റെ കൂടി വിജയമായിരുന്നു. പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാത്ത പഴയ കാലങ്ങളെ കാറ്റില്‍പ്പറത്തി, ഫൈനലില്‍ വെറും 46 പന്തില്‍ 89 റണ്‍സ് അടിച്ചുകൂട്ടി സഞ്ജു ഇന്ത്യയുടെ രക്ഷകനായി. ടൂര്‍ണമെന്റിലുടനീളം 321 റണ്‍സും 24 സിക്‌സറുകളും വാരിക്കൂട്ടിയ സഞ്ജുവിനെ തേടി ‘പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്’ പുരസ്‌കാരവും എത്തി.
സുനില്‍ വത്സന്‍: 1983 -ല്‍ കപില്‍ ദേവിന്റെ ചെകുത്താന്‍മാര്‍ ലോര്‍ഡ്സില്‍ ലോകകപ്പ് മുത്തമിട്ടപ്പോള്‍, ഒരു കളി പോലും കളിക്കാനായില്ലെങ്കിലും ടീമിലെ ‘ലക്കി ചാം’ ആയിരുന്നു ഈ മലയാളി.
എസ്. ശ്രീശാന്ത്: 2007 ല്‍ പാകിസ്താനെതിരായ ആവേശകരമായ ടി20 ലോകകപ്പ് ഫൈനലില്‍ മിസ്ബ ഉള്‍ ഹഖിന്റെ ക്യാച്ച് ശ്രീശാന്തിന്റെ കൈകളില്‍ ഭദ്രമായതോടെയാണ് ഇന്ത്യ ആദ്യ ടി20 വിശ്വവിജയികളായത്.
എസ്. ശ്രീശാന്ത്: 2011 -ല്‍ മുംബൈ വാംഖഡെയില്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ഏകദിന ലോകകപ്പ് നേടിയപ്പോഴും പ്ലേയിംഗ് ഇലവനില്‍ ശ്രീശാന്തുണ്ടായിരുന്നു.
സഞ്ജു സാംസണ്‍: 2024 -ല്‍ രോഹിത് ശര്‍മ്മയുടെ കീഴില്‍ ഇന്ത്യ വീണ്ടും ടി20 കിരീടം നേടിയപ്പോള്‍ ടീമിലെ കരുത്തുറ്റ സാന്നിധ്യമായി സഞ്ജു ഉണ്ടായിരുന്നു.
മുന്‍പ് ടീമിലെ ഭാഗ്യഘടകമായി മാത്രം വിശേഷിപ്പിക്കപ്പെട്ടിരുന്ന മലയാളി സാന്നിധ്യം, 2026-ല്‍ സഞ്ജുവിലൂടെ വിജയശില്പിയായി മാറിയിരിക്കുകയാണ്. സെമിയിലും ഫൈനലിലും നിര്‍ണ്ണായക പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസണ്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ തന്റെ സ്ഥാനം അടിവരയിട്ടുറപ്പിച്ചു കഴിഞ്ഞു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.