കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ സർക്കാരിന്റെ വികസന പരസ്യത്തിൽ നടി ഭാവനയും ഇടംപിടിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് (PRD) തയ്യാറാക്കിയ ‘വികസനയാത്ര’ എന്ന പരസ്യ ചിത്രത്തിലാണ് താരം അഭിനയിച്ചിരിക്കുന്നത്. വനിതാ ദിനത്തോടനുബന്ധിച്ച് ‘പെൺപോരാട്ടത്തിന് എൽഡിഎഫ് സർക്കാർ 3.0’ എന്ന ആശയത്തിലാണ് ഈ പരസ്യം പുറത്തിറക്കിയത്.
‘വീണ്ടും തുടരും, നമ്മൾ തുടരും’ എന്ന് തുടങ്ങുന്ന ഗാനത്തിനൊടുവിൽ ‘സെറ്റല്ലേ… നമ്മളീ യാത്ര തുടരും’ എന്ന ഭാവനയുടെ ഡയലോഗോടെയാണ് പരസ്യം അവസാനിക്കുന്നത്. പ്രിയ സുഹൃത്ത് ഭാവന അഭിനയിച്ച പരസ്യം പങ്കുവെക്കുന്നതിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി നടി മഞ്ജു വാര്യരും വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ കെഎസ്ആർടിസിക്ക് വേണ്ടി മോഹൻലാൽ അഭിനയിച്ച പരസ്യവും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള എൽഡിഎഫ് പ്രചാരണഗാനവും ഇതിനോടകം വൈറലായിക്കഴിഞ്ഞു. റാപ്പർ വേടൻ ആലപിച്ച ‘കാത്തിരുന്ന കാലമേ…’ എന്ന് തുടങ്ങുന്ന ഗാനത്തിൽ വയനാട് ടൗൺഷിപ്പ് ഉൾപ്പെടെയുള്ള സർക്കാരിന്റെ പ്രധാന പദ്ധതികളെയാണ് അവതരിപ്പിച്ചിരിക്കുന്നത്. 2021-ലെ തിരഞ്ഞെടുപ്പ് കാലത്ത് സിത്താര കൃഷ്ണകുമാർ പാടിയ പ്രചാരണഗാനം വലിയ ജനപ്രീതി നേടിയിരുന്നു. ഇതിന് സമാനമായ സ്വീകാര്യതയാണ് പുതിയ ഗാനത്തിനും ലഭിക്കുന്നത്. ‘ഒന്നായി തുടരാം, നവകേരളത്തിലേക്ക്’ എന്ന ടാഗ്ലൈനോടെയാണ് എൽഡിഎഫിന്റെ പുതിയ പ്രചാരണങ്ങൾ പുരോഗമിക്കുന്നത്.
മെഡിക്കൽ കോളേജുകൾ സ്തംഭനത്തിലേക്ക്; ഇന്ന് മുതൽ ശസ്ത്രക്രിയകളും മുടങ്ങും! ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം നാലാം ദിനത്തിൽ,


മൂവാറ്റുപുഴ കടാതി പള്ളിയില് വെടിക്കെട്ടിനിടെ അപകടം: കതിന പൊട്ടിത്തെറിച്ച് ഒരാള് മരിച്ചു; സഹായിക്ക് ഗുരുതര പരിക്ക്





