ന്യൂ ഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. ഗാർഹിക സിലിണ്ടറുകളുടെ വില 60 രൂപയും വാണിജ്യ സിലിണ്ടറുകളുടെ വില 115 രൂപയുമാണ് വർധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വന്നു. പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷം ക്രൂഡ് ഓയിൽ വിലയെയും ഊർജ്ജ ഇറക്കുമതിയെയും ബാധിച്ചതാണ് വിലവർധനവിന് കാരണമായതെന്നാണ് എണ്ണക്കമ്പനികളുടെ വിലയിരുത്തൽ.
വില വർധനവോടെ കൊച്ചിയിൽ ഗാർഹിക സിലിണ്ടറിന്റെ വില 920 രൂപയായി ഉയർന്നു. വാണിജ്യ സിലിണ്ടറിന്റെ വില 1890.50 രൂപയുമായി.
| നഗരം | ഗാർഹിക സിലിണ്ടർ | വാണിജ്യ സിലിണ്ടർ |
| കൊച്ചി | 920.00 | 1890.50 |
| ഡൽഹി | 913.00 | 1883.00 |
| മുംബൈ | 912.50 | 1835.00 |
| കൊൽക്കത്ത | 939.00 | 1990.00 |
| ചെന്നൈ | 928.50 | 2043.50 |
അതേസമയം, ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടായേക്കാമെന്ന ആശങ്കകൾ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി തള്ളി. രാജ്യത്ത് നിലവിൽ ഇന്ധനക്ഷാമമില്ലെന്നും വിതരണം സുഗമമാണെന്നും അദ്ദേഹം അറിയിച്ചു. പെട്രോളിനും ഡീസലിനും ക്ഷാമമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും വ്യക്തമാക്കി.
പ്രവര്‍ത്തിദിനം അഞ്ചാക്കാന്‍ നീക്കം; തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തില്‍; ജീവനക്കാരുടെ അതൃപ്തി മാറ്റാന്‍ സര്‍ക്കാര്‍; പെന്ഷന് പ്രായം ഉയര്‍ത്തില്ല


ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിലും മികച്ച ട്രാക്ക് റെക്കോര്‍ഡ്; ചൈത്ര തെരേസ ജോണ്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിയായേക്കും





