തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങളെ കർശനമായി നേരിടുമെന്ന് സംസ്ഥാന പോലീസ് മേധാവിയും ഡി ജി പി യുമായ റവാഡ ആസാദ് ചന്ദ്രശേഖർ. അടുത്തിടെയായി പോലീസിനെതിരെയുള്ള ഇത്തരം സംഭവങ്ങൾ കൂടിവരികയാണെന്ന് കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ സംസ്ഥാന പോലീസ് മേധാവി ചൂണ്ടിക്കാട്ടി.
ഡ്യൂട്ടിക്കിടയിൽ പോലീസ് ഉദ്യോഗസ്ഥർക്ക്നേരെയുണ്ടാകുന്ന ആക്രമങ്ങളെ സംസ്ഥാന പോലീസ് മേധാവി ശക്തമായി അപലപിച്ചു. ക്രമസമാധാന പാലനം നടത്തുന്നതിനായി പോലീസിനോട് സഹകരിക്കുകയും സഹായിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയാണ് വേണ്ടതെന്ന് റവാഡ ആസാദ് ചന്ദ്രശേഖർ തന്റെ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥി സംഘടനകളും രാഷ്ട്രീയ സംഘടനകളും ഇക്കാര്യത്തിൽ സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
പോലീസിനെതിരെയുള്ള ഒരു അക്രമവും അനുവദിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി മുന്നറിയിപ്പ് നൽകി. നിയമലംഘകർക്കെതിരെ നിയമം അനുശാസിക്കുന്ന തരത്തിലുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന പോലീസ് മേധാവി ഫേസ്ബുക്ക് പേജിലെ ഈ പ്രസ്താവ ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. മര്യാദയും നിയമവും വിട്ടു പെരുമാറുന്ന പോലീസുകാർക്കെതിരെ എന്ത് നടപടിയെടുക്കും എന്നാണ് പ്രധാന ചോദ്യം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി: സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിൽ ‘വാർ റൂം’ തുറന്നു





