തിരുവനന്തപുരത്ത് പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 7 വർഷം കഠിനതടവ്

തിരുവനന്തപുരം: മനോരോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ ശിക്ഷ അനുഭവിച്ച പ്രതിക്ക് പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ ഏഴ് വർഷം കഠിന തടവ്. തിരുവനന്തപുരം മുട്ടത്തറ സ്വദേശി ജയൻ എന്നുവിളിക്കുന്ന ജയകുമാർ (65) നെയാന് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞു മീര ബിർള ശിക്ഷിച്ചത്.
2025 ഏപ്രിൽ എട്ടിന് രാത്രി ഏഴോടെയാണ് കേസിനാസ്പധമായ സംഭവം. സംഭവ ദിവസം തനിച്ചു നടന്നു പോകുകയായിരുന്ന കുട്ടിയെ വഴിയരികിൽ ഇരിക്കുകയായിരുന്ന പ്രതി കൈ കാണിച്ചു വിളിച്ചു. പ്രതിയെ വീട്ടിൽ ജോലിക്ക് വന്നു കണ്ട് പരിചയം ഉള്ള കുട്ടി അടുത്തേക്ക് ചെന്നു. കുട്ടിക്ക് പ്രതി ഷേക്ക്‌ ഹാൻഡ്കൊടുതിട്ട് അടുത്തേയ്ക്ക് വലിച്ചിട്ട് കുട്ടിയുടെ സ്വകാര്യ ഭാഗത്തേയ്ക്ക് പിടിച്ച് പീഡിപ്പിക്കുകയായിരുന്നു .
 പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ,അഡ്വ .എച്ച് .എ രവി ശങ്കർ തമ്പി എന്നിവർഹാജരായി. വഞ്ചിയൂർ പോലീസ് സബ് ഇൻസ്‌പെക്ടർ അലക്സ്‌. സി ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
2012 മെയ് പത്തിന് ഇതേ പ്രതി ഒരു കല്യാണമണ്ഡപത്തിൽ വാച്ചറായിരിക്കെ മനോരോഗിയായ യുവതിയെ മണ്ഡപത്തിലെകുളിമുറിയിൽ വെച്ച് പീഡിപ്പിച്ച കുറ്റത്തിന് ഏഴ് വർഷം ശിക്ഷ ലഭിച്ചിരുന്നു.ഈ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതിന് ശേഷമാണ് ഈ പീഡനം നടത്തിയത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.