തിരുവനന്തപുരം: സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പിനെ ഉപയോഗിച്ച് മുന്‍ യു.ഡി.എഫ് സര്‍ക്കാരിനെ പരസ്യമായി പരിഹസിക്കാനും താറടിക്കാനും സര്‍ക്കാര്‍ നടത്തിയ നീക്കം വന്‍ രാഷ്ട്രീയ വിവാദത്തിലേക്ക്. സര്‍ക്കാരുകള്‍ക്ക് തുടര്‍ച്ചയുണ്ടെന്ന ജനാധിപത്യ തത്വം മറികടന്ന്, ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തുന്ന രീതി അസാധാരണമാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അധികാരം മാറിയാല്‍ ഈ നീക്കങ്ങള്‍ക്ക് നേതൃത്വം നല്കിയ ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടി വരുമെന്നും അവര്‍ക്ക് ‘പണിയുറപ്പാണെന്നും’ പ്രതിപക്ഷം പരസ്യമായി മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
പ്രമുഖ പത്രങ്ങളില്‍ ഇന്ന് വന്ന പി.ആര്.ഡി പരസ്യമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. പത്ത് വര്‍ഷം മുന്‍പുള്ള പത്രവാര്‍ത്തകളുടെ മാതൃകയില്‍ ‘ലോഡ്ഷെഡിംഗ്’, ‘ട്രഷറി പൂട്ടല്‍’, ‘സ്കൂള്‍ അടച്ചുപൂട്ടല്‍’ തുടങ്ങിയ നെഗറ്റീവ് വാര്‍ത്തകള്‍ കുത്തിനിറച്ച ഒരു പേജും, അതിന് തൊട്ടടുത്ത പേജില്‍ പിണറായി സര്‍ക്കാര്‍ ഇതെല്ലാം ശരിയാക്കി എന്ന അവകാശവാദവുമാണ് നല്‍കിയിരിക്കുന്നത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയുന്നതിന് പകരം മുന്‍ സര്‍ക്കാരിനെ ഔദ്യോഗിക സംവിധാനം ഉപയോഗിച്ച് പരിഹസിക്കുന്നത് കേരള ചരിത്രത്തില്‍ തന്നെ ആദ്യമായാണ്.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.പി.എമ്മിന്റെ പ്രചാരണ വിഭാഗമായി പി.ആര്.ഡി അധഃപതിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ആരോപിച്ചു. ‘ഈ ഹീനമായ പരസ്യത്തിന് നേതൃത്വം നല്കിയ ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടി വരും. നാട്ടുകാരുടെ പണം ഉപയോഗിച്ചാണ് സി.പി.എം തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്. രാഷ്ട്രീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിന് അനുസരിച്ച് തരംതാണ പ്രചരണം നടത്തുന്നവര്‍ക്ക് രക്ഷയുണ്ടാകില്ല. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും.’ – വി.ഡി സതീശന് പറഞ്ഞു.
ദേശാഭിമാനിയിലെ വാര്‍ത്തകള്‍ സര്‍ക്കാര്‍ പരസ്യമായി നല്‍കുന്നത് ചട്ടവിരുദ്ധമാണെന്നും അടുത്ത സര്‍ക്കാരിന്റെ തലയില്‍ കോടികളുടെ കടബാധ്യത വച്ചുകെട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മരിച്ച ശേഷവും സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് കെ.സി വേണുഗോപാല്‍ ആരോപിച്ചു. യു.ഡി.എഫ് കാലം ഇരുളടഞ്ഞതായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ കോടികളാണ് പ്രതിച്ഛായ നിര്‍മ്മിതിക്കായി ചെലവാക്കുന്നത്. ഡോക്ടര്‍മാരും ആശാപ്രവര്‍ത്തകരും കൂലിവര്‍ധനവിനായി തെരുവില്‍ നില്‍ക്കുമ്പോഴാണ് ഈ ധൂര്‍ത്തെന്ന് അദ്ദേഹം പരിഹസിച്ചു.
സര്‍ക്കാരുകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടേതല്ല, മറിച്ച് ജനങ്ങളുടേതാണ്. മുന്‍കാല തീരുമാനങ്ങളെ ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പരിഹസിക്കുന്നത് ജനാധിപത്യ മര്യാദകള്‍ക്ക് നിരക്കാത്തതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മുന്‍പ് 2050-ലെ എ.ഐ ലോകത്തെക്കുറിച്ച് നല്കിയ പരസ്യ മാതൃക ഇത്തവണ രാഷ്ട്രീയ എതിരാളികളെ താറടിക്കാന്‍ ഉപയോഗിച്ചതാണ് വിവാദമായിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഈ പരസ്യം വലിയ നിയമപോരാട്ടങ്ങള്‍ക്കും ഭരണതലത്തില്‍ വലിയ അഴിച്ചുപണികള്‍ക്കും വഴിതുറക്കുമെന്ന് ഉറപ്പായി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


രഞ്ജിത്തിന്റെ അറസ്റ്റിൽ അത്ഭുതമില്ല, പരാതി പറയുന്ന സ്ത്രീകൾക്ക് സിനിമയിൽ ജോലി നഷ്ടപ്പെടുന്നു;ശിക്ഷ എന്ന പേരിൽ നടക്കുന്നത് വെറും പെർഫോമൻസ് തുറന്നടിച്ച് പാർവതി തിരുവോത്ത്





