പട്ന/ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ വന്‍ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പടിയിറങ്ങുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നിതീഷ് കുമാര്‍ രാജ്യസഭ വഴി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുമെന്നാണ് സൂചന. ഇതോടെ ഉടന്‍ നടക്കാനിരിക്കുന്ന കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്കും നറുക്കുവീഴുമോ എന്ന ചര്‍ച്ചകള്‍ സജീവമായി.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് ആ സംസ്ഥാനങ്ങളിലെ നേതാക്കളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് പതിവായതിനാല്‍ വലിയ പ്രതീക്ഷയിലാണ് സംസ്ഥാനത്തെ ബിജെപി നേതൃത്വം. നിയമസഭയിലേക്ക് മത്സരിക്കാന്‍ താല്‍പ്പര്യമില്ലാത്ത പ്രമുഖ ബിജെപി നേതാക്കളെ കേന്ദ്രമന്ത്രിയാക്കുമെന്നാണ് സൂചന. അടുത്ത മാസം രാജ്യസഭാ തിരഞ്ഞെടുപ്പുകള്‍ വീണ്ടും നടക്കും. അതിനാല്‍ കേന്ദ്രമന്ത്രിയാകുന്നവര്ക്ക് രാജ്യസഭയിലൂടെ പാര്‍ലമെന്റ് അംഗവുമാകാം.
നിതീഷ് കുമാര്‍ മാര്‍ച്ച് അഞ്ചിന് രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം. ജെഡിയു എക്സിക്യൂട്ടീവ് പ്രസിഡന്റ് സഞ്ജയുമായി അദ്ദേഹം നടത്തിയ മൂന്ന് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയും കേന്ദ്രമന്ത്രി ലല്ലന്‍ സിംഗിന്റെ അടിയന്തര പട്ന സന്ദര്‍ശനവും ഈ നീക്കത്തിന് അടിവരയിടുന്നു. ബിഹാറില്‍ ബിജെപി മുഖ്യമന്ത്രിയും നിതീഷിന്റെ മകന് നിഷാന്ത് കുമാര്‍ ഉപമുഖ്യമന്ത്രിയുമാകുന്ന പുതിയ ‘പവര്‍ ഫോര്‍മുല’യാണ് ഒരുങ്ങുന്നത്. നിതീഷ് കേന്ദ്രത്തിലേക്ക് മാറുന്നതോടെ കേന്ദ്ര മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി അനിവാര്യമാകും.
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്ക്കുന്ന കേരളത്തിന് ഇത്തവണ പ്രാധാന്യം ലഭിക്കുമെന്നാണ് അണിയറ സംസാരം. നിര്‍ണ്ണായകമായ ഒരു വകുപ്പ് കൈകാര്യം ചെയ്യാന്‍ കേരളത്തില്‍ നിന്നൊരാള്‍ കൂടി കേന്ദ്രമന്ത്രിസഭയില്‍ എത്തുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഊര്‍ജ്ജമാകുമെന്ന് ഹൈക്കമാന്‍ഡ് കരുതുന്നു. നിതീഷ് കുമാറിന് നല്‍കേണ്ടി വരുന്ന വലിയ പദവികള്‍ക്കൊപ്പം സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കാനാണ് മോദി സര്‍ക്കാരിന്റെ നീക്കം.
നിഷാന്ത് കുമാറിന്റെ സജീവ രാഷ്ട്രീയ പ്രവേശനം കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ ബിഹാറിലെയും കേന്ദ്രത്തിലെയും രാഷ്ട്രീയ ചിത്രം വരും ദിവസങ്ങളില്‍ പൂര്‍ണ്ണമായും മാറും. ബീഹാറിലെ മുഖ്യമന്ത്രി പദം ഏറെ നാളായി ബിജെപിയുടെ സ്വപ്നമാണ്. ഈ സ്വപ്നത്തിന് വേണ്ടിയാണ് നിതീഷ് മാറുന്നത്. അതിനിടെ നീതീഷ് മകനെ മുഖ്യമന്ത്രിയാക്കുമെന്ന് കരുതുന്നവരുമുണ്ട്. അങ്ങനെ വന്നാല്‍ അതും ബീഹാര്‍ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റി മറിക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വെള്ളാപ്പള്ളിക്ക് പിണറായി പ്രേമം; ത്ദ്ദേശത്തിലെ കോണ്‍ഗ്രസ് നേട്ടം കണ്ട തുഷാറിന് ആഗ്രഹം അടൂര്‍ പ്രകാശിന്റെ യുഡിഎഫ് വഴി; ബിജെപിയ്ക്കൊപ്പവും നേതാക്കള്‍; ബി.ഡി.ജെ.എസ് പിളര്‍പ്പിലേക്ക്? മൂന്ന് തട്ടില്‍ നില്ക്കുന്ന പാര്‍ട്ടിയെ വലയിലാക്കാന്‍ മുന്നണികള്‍ സജീവം





